പരവൂര്‍: കേരളത്തില്‍ ഇന്ന് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമൊരുക്കികൊടുക്കുന്നത് സിപിഎം ആണെന്ന് ആര്‍.എസ്. എസ് പ്രാന്തീയ കാര്യകാരീ സദസ്യന്‍ കെ.നന്ദകുമാര്‍. ആര്‍എസ്എസ് ചാത്തന്നൂര്‍ നഗരത്തിന്റെ വിജയദശമി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്ഷേത്രങ്ങളെ ആക്രമിക്കുമ്പോള്‍ മൗനം പാലിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ രാഷ്‌ട്രവിരുദ്ധ ശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണപിന്തുണയും മൗനാനുവാദവും നല്‍കുകയാണ്. കാശ്മീര്‍ താഴ്‌വര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ ത്രിപുരയും കേരളവുമാണ്. കാശ്മീര്‍ പണ്ഡിറ്റുകളെ ക്രൂരമായി വധിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുമ്പോള്‍ മൗനം പാലിക്കുന്ന ചിന്തകന്മാരും ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും രോഹിങ്ക്യന്‍ ഭീകരര്‍ക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുന്നവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറ്റിങ്ങല്‍ ക്ഷേത്രമൈതാനത്ത് നടന്ന സമ്മേളനത്തില്‍ എംജിഎം കെപിഎം സ്‌കൂള്‍ ചെയര്‍മാന്‍ ഡോ: പി.കെ. സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. കേസരി പ്രചാരണത്തിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന സമിതി അംഗം ബി.ബി ഗോപകുമാറില്‍ നിന്നും ജില്ലാ സഹകാര്യവാഹ് എം. പ്രശാന്ത് കുമാര്‍ വരിസംഖ്യ ഏറ്റുവാങ്ങി നിര്‍വഹിച്ചു. നഗര്‍കാര്യവാഹ് എം.പ്രദീപ്കുമാര്‍ സ്വാഗതവും പരവൂര്‍ മണ്ഡല്‍കാര്യവാഹ് എം.അഖില്‍ നന്ദിയും പറഞ്ഞു.
















