ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-പാലാ റോഡിലെ അപകടക്കുഴികള്‍ ഇരുചക്രവാഹന യാത്രികര്‍ക്കു ഭീഷണി. കോളജ് ജംഗ്ഷന്‍ മുതല്‍ പലഭാഗത്തും വലിയവട്ടത്തില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ആറാംമൈല്‍, പനയ്‌ക്കപ്പാലം, അമ്പാറ തുടങ്ങി പാലാ വരെ ഒട്ടേറെ കുഴികളുണ്ട്. നിരപ്പായ റോഡില്‍ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ മാത്രമെ കുഴി കാണാന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞദിവസം ആറാംമൈലില്‍ കുഴിയില്‍വീണ ഇരുചക്രവാഹന യാത്രികനു സാരമായ പരുക്കേറ്റു.
വലിയ വാഹനങ്ങള്‍ അപകടത്തില്‍ പെടില്ലെങ്കിലും തകരാറുകള്‍ സംഭവിക്കുന്നുണ്ട്. ഗാന്ധിജയന്തിദിനത്തില്‍ നാട്ടുകാര്‍ ചില കുഴികള്‍ മണ്ണിട്ടു നികത്തി. റോഡിലെ അപകടക്കുഴികള്‍ അടിയന്തരമായി നികത്തണമെന്ന ആവശ്യം ശക്തമായി.
















