കാഞ്ഞാര്‍: കുടയത്തൂരില്‍ ഓട്ടത്തിനിടെ കാറിന്റെ മുന്‍ഭാഗം കത്തിനശിച്ചു. പാലത്തിന് സമീപം 8 മണിയോടെയാണ് സംഭവം. കുടയത്തൂര്‍ കള്ളികാട്ട് ഉണ്ണികൃഷ്ണന് ഓടിച്ചിരുന്ന കാറിന്റെ എഞ്ചിന് ഭാഗത്ത് നിന്നും പുക ഉയര്‍ന്ന് തീ ആളിപടരുകയായിരുന്നു.
സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ മാനേജരായ ഉണ്ണികൃഷണന് ഇവിടേയ്ക്ക് പോകുന്നതിനിടയില്‍ സിഗ്നല്‍ കാത്ത് വാഹനം നിര്‍ത്തിയപ്പോഴാണ് അപകടം. പുക ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ ഉണ്ണികൃഷ്ണന് പരിക്കേറ്റില്ല. മറ്റിടങ്ങളിലേക്ക് തീ പടരാത്തത് രക്ഷയായി.
നാട്ടുകാര്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂലമറ്റം അഗ്നിശമനയിലെ ജീവനക്കാര്‍ എത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. സ്റ്റേഷന് മാസ്റ്റര്‍ പി.വി. രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവസ്ഥലത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: