ശ്രീകണ്ഠപുരം: സ്‌കാറ്റിംഗില്‍ പുതുചരിത്രം രചിക്കാനിറങ്ങിയവരാണ് ഈ സഹോദരങ്ങള്‍.ശ്രീകണ്ഠപുരം മേരി ഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആന്‍മരിയ ജോസഫും ആല്‍ഫിന്‍ ജോസഫുമാണ് മലയോരത്തിന്റെ കായിക പാരമ്പര്യം നിലനിര്‍ത്താനായി സ്‌കാറ്റിംഗിന്റെ വഴിയെ മുന്നേറുന്നത്.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം സമാപിച്ച സൗത്ത് സോണ്‍ സകാറ്റിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് ആന്‍ മരിയയും ആല്‍ബിനും മെഡല്‍ വേട്ട നടത്തിയത്.
അമച്വര്‍ റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് മത്സരം സംഘടിപ്പിച്ചത്. സ്‌കാറ്റിംഗ് റിംഗ് (രണ്ട്) 500 മീറ്റര്‍, റിംഗ് (രണ്ട് എ) 1000 മീറ്റര്‍ ,റിലേ 400 മീറ്റര്‍ എന്നിവയിലാണ് തകര്‍പ്പന്‍ മത്സരം കാഴ്ചവച്ച് നാലാം തരം വിദ്യാര്‍ത്ഥിനിയായ ആന്‍മരിയ ട്രിപ്പിള്‍ ജയത്തോടെ ഒന്നാമതെത്തിയത്. ആറ് വയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ മത്സരിച്ച ആന്‍മരിയയുടെ സഹോദരന്‍ ഒന്നാം ക്ലാസുകാരനായ അല്‍ബിന്‍ റിംഗ് (രണ്ട്), റിംഗ് (രണ്ട് എ)എന്നീ വിഭാഗങ്ങളിലാണ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്.
കേരളത്തിനു പുറമെ കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നടക്കുള്ള താരങ്ങളോട് സ്‌കാറ്റിംഗില്‍ പോരടിച്ചാണ് ആന്‍മരിയ, ആല്‍ബിന്‍ സഹോദരങ്ങള്‍ മെഡലുകള്‍ വാരി കൂട്ടിയതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷവും ഇരുവര്‍ക്കും സ്‌കാറ്റിംഗില്‍ നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ക്ലാസു കഴിഞ്ഞുള്ള ഇടവേളകളിലാണ് ഇരുവരും പരിശീലനം നടത്തുന്നത്.സാഹസീകതയുണ്ടായിട്ടും ഈ സഹോദരങ്ങള്‍ സകാറ്റിംഗിലേക്ക് ഇറങ്ങിയെന്നതും പെട്ടെന്ന് തന്നെ താരങ്ങളായി മാറാന്‍ കഴിഞ്ഞുവെന്നതും ഏറെ അഭിമാനമര്‍ഹിക്കുന്ന കാര്യമാണ്. ശ്രീകണ്ഠപുരത്തെ ടിപ്പ് ടോപ്പ് ഫര്‍ണിച്ചര്‍ ഷോപ്പുടമ കൊട്ടൂര്‍ വയലിലെ കൈച്ചിറ മറ്റത്തില്‍ ബിജു ലിജിയ ദമ്പതിമാരുടെ മക്കളാണ് ആന്‍മരിയയും ആല്‍ബിനും.
















