ഏഴാച്ചേരി: കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വിജയദശമി നാളില്‍ നടന്ന തൂലികാ പൂജ ഭക്തിനിര്‍ഭരമായി.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ തൂലികാപൂജയില്‍ പങ്കെടുക്കാനെത്തി. എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാം സരസ്വതി മണ്ഡപത്തില്‍ വിശേഷാല്‍ പൂജ നടത്തിയ പേനകള്‍ പ്രസാദത്തോടൊപ്പം വിതരണം ചെയ്തു.
ശിവപാര്‍വ്വതിമാരുടെ മടിത്തട്ടില്‍ പരിലസിക്കുന്ന സരസ്വതി ദേവിയുടെ സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ.
മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
















