Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭജൻഗംഗയുമായി ബേളൂർ തങ്കരാജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:47 pm IST
inVaradyam

ബേളൂര്‍ തങ്കരാജനും സംഘവും ഹിന്ദുസ്ഥാനി ഭജന്‍ഗംഗ അവതരിപ്പിക്കുന്നു

സംഗീതം ഈശ്വരന്റെ വരപ്രസാദമാണ്. അവിടെ ജാതിയോ മതമോ ഭാഷയോ ഒന്നും വിഷയമല്ല. ഈശ്വരന്‍ കനിഞ്ഞു നല്‍കിയ ആ അനുഗ്രഹത്തെ മതത്തിന്റെ പേരില്‍ മാറ്റിനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ബേളൂര്‍ തങ്കരാജ്. കാസര്‍കോട് ജില്ലയിലെ അട്ടേങ്ങാനത്തെ തങ്കച്ചന്‍ എന്ന ബേളൂര്‍ തങ്കരാജ് ഹിന്ദുസ്ഥാനി കീര്‍ത്തനങ്ങള്‍ കൂടുതല്‍ ആലപിക്കുന്നതും ക്ഷേത്രമുറ്റത്താണ്. ക്രിസ്തുമത വിശ്വാസിയാണെങ്കിലും ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യമുള്‍ക്കൊണ്ടുകൊണ്ട് എങ്ങനെ ജീവിക്കാമെന്നതിന്റെ ഉദാഹരണമാണ് ഹിന്ദുസ്ഥാനി സംഗീതം തപസ്യയാക്കിയ ബേളൂര്‍ തങ്കരാജന്‍. 25 വര്‍ഷം പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും തന്റെ ഭജനസംഘവുമായി വിവിധ ക്ഷേത്രങ്ങളില്‍ സംഗീത സാധന നടത്തുന്നു.

അറുനൂറിനടുത്ത് ക്ഷേത്രങ്ങളില്‍ ഇതിനകം ഭജന നടത്തി. ബേളൂരിലെ പരേതനായ ജോസഫിന്റെയും മേരിയുടെയും ഏകമകനായ തങ്കരാജ് ചെറുപ്പത്തില്‍ തന്നെ കര്‍ണാടക സംഗീതത്തില്‍ തല്‍പരനായിരുന്നു. ബേളൂര്‍ ശിവക്ഷേത്രമുറ്റത്തായിരുന്നു അരങ്ങേറ്റം.

പതിമൂന്നാമത്തെ വയസ്സിലാണ് കുണ്ടംകുഴി കൃഷ്ണഭാഗവതരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ രാമായണവും മഹാഭാരതവും മുഴുവനും വായിച്ചു. ഭജന രൂപത്തിലായിരുന്നു ആദ്യം ഹിന്ദുസ്ഥാനി സംഗീതം അവതരിപ്പിച്ചിരുന്നത്. പീന്നീട് ഹരികഥാ രൂപത്തിലേക്ക് മാറി. ഒരു നിയോഗം പോലെ പട്ടാളത്തില്‍ ജോലി ലഭിച്ചപ്പോള്‍ ആദ്യത്തെ നിയമനം കുരുക്ഷേത്രയില്‍. അവിടെ തുടങ്ങുന്നു ഹിന്ദുസ്ഥാനി ഭജന്‍ഗംഗയെന്ന ഭക്തിസാന്ദ്രമായ സംഗീതഗംഗയുടെ നാദധാര. പട്ടാള ക്യാമ്പില്‍ സര്‍വ്വമത പ്രര്‍ത്ഥനയില്‍ ആദ്യകാലത്ത് ഹാര്‍മോണിയം വായന തങ്കരാജിനായിരുന്നു. സൈനിക സേവനകാലത്താണ് ഹിന്ദുസ്ഥാനി ഭജന ആലപിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചത്. ദേവീ ദേവന്മാരുടെ സ്തുതി കീര്‍ത്തനങ്ങളോടെയാണ് ഹിന്ദുസ്ഥാനി ഭജനയ്‌ക്ക് തുടക്കം കുറിക്കുന്നത്. . ഭജന്‍സ് സ്വയം തയ്യാറാക്കുകയാണ് പതിവ്. കുട്ടിക്കാലത്ത് പുരാണഗ്രന്ഥങ്ങള്‍ വായിക്കാന്‍ സാധിച്ചത് ഭജന്‍സ് തയ്യാറാക്കാന്‍ സഹായകരമായി.

രാജീവ് ഗാന്ധി വധക്കേസ് അന്വേഷണസംഘത്തിലും മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ സുരക്ഷാ സേനയിലും പ്രവര്‍ത്തിക്കാനുള്ള അവസരവും തങ്കരാജിന് ലഭിച്ചു. ആ സമയത്ത് ഉത്തരേന്ത്യയില്‍ ഭജന ആലപിക്കാന്‍ ഒട്ടേറെ അവസരങ്ങളും ലഭിച്ചു. റാം മിശ്രയാണ് (വാരാണസി )ഹിന്ദുസ്ഥാനി സംഗീതത്തിലെ ഗുരു. ഉത്തരേന്ത്യയില്‍ ആയിരത്തോളം വേദിയില്‍ ഭജനസംഗീതം ആലപിച്ചു. ഋഷികേശ്, അയോധ്യ, കശ്മീര്‍ ശങ്കരാചാര്യമന്ദിര്‍ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. ഹരിദ്വാര്‍ പതഞ്ജലി യോഗാ വിദ്യാപീഠത്തില്‍ നിന്ന് യോഗയും അഭ്യസിച്ചിട്ടുണ്ട്. ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ് യോഗയെന്നാണ് തങ്കരാജിന്റെ അഭിപ്രായം.

ഭാരതത്തിന്റെ സനാതനമൂല്യങ്ങളും ചൈതന്യവും, എന്താണ് സനാതന ഹിന്ദുധര്‍മ്മമെന്നും ആചാരങ്ങളുടെ അര്‍ത്ഥമെന്തെന്നും ദൈവങ്ങളുടെ അവതാര ലക്ഷ്യമെന്തെന്നും വിവരിച്ചുകൊണ്ടാണ് ഭജന്‍ഗംഗ മുന്നേറുന്നത്. അതേസമയം ഇടവക പള്ളിയില്‍ ക്വയര്‍ ഗ്രൂപ്പില്‍ സ്ഥിരം പാട്ടുകാരാനായിരുന്നു. ഹിന്ദുസ്ഥാനി കീര്‍ത്തനങ്ങള്‍ ക്ഷേത്രമുറ്റങ്ങളില്‍ അവതരിപ്പിക്കുന്നതിനാല്‍ ആദ്യകാലങ്ങളില്‍ പള്ളിയില്‍ പാടുന്നതിന് എതിര്‍പ്പുകള്‍ ഉണ്ടായി. പിന്നീട് പള്ളിയിലെ അച്ചന്റെ പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചതോടെ ഒരുപോലെ എല്ലായിടത്തും പാടാനുള്ള അവസരം ലഭിച്ചു. ഹിന്ദു പുരാണങ്ങളുടെ വലിയൊരു ശേഖരം തന്നെ ഇദ്ദേഹത്തിനുണ്ട്.

ഹിന്ദുസ്ഥാനി ഭജന്‍ഗംഗയ്‌ക്ക് കൂടെ പാടാന്‍ മക്കളായ അര്‍ച്ചന മേരിയും അനിമേഷും കൂടെയുണ്ട്. മൂത്തമകള്‍ അര്‍ച്ചന മേരി ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ ബിരുദം പൂര്‍ത്തിയാക്കി. അനിമേഷ് കോഴിക്കോട് നവോദയ വിദ്യാലയത്തില്‍ പഠിക്കുന്നു. ഭാര്യ സൂസമ്മയും മറ്റു കുടുംബാംഗങ്ങളും എല്ലാവിധ പ്രോത്സാഹനവും നല്‍കുന്നു. ഉത്തരമലബാറിലെ പ്രശസ്ത വാദ്യോപകരണവാദകരായ പുല്ലാങ്കുഴല്‍ വാദകന്‍ കൃഷ്ണന്‍ നീലേശ്വരം, തബലിസ്റ്റ് ബളാല്‍ രാമകൃഷ്ണന്‍, ഓര്‍ഗനിസ്റ്റ് ദാമോദരന്‍, പ്രഭാകരന്‍ നായര്‍ എന്നിവരും സ്‌നേഹലത രത്‌നാകരന്‍, ശ്രീജിത്ത്, സുസ്മിത, രശ്മിത എന്നിവരുമാണ് പിന്നണിയിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.