Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സംസ്കൃതോപാസകൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:36 pm IST
inVaradyam

ഡോ.കെ.പി. ഹെഗ്‌ഡേ

ഇരുപത്തിയഞ്ച് വര്‍ഷമായി ആലപ്പുഴക്കാര്‍ക്ക് സുപരിചിതനാണ് ഡോ.കെ.പി. ഹെഗ്‌ഡേ. ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിലെ ചീഫ് ഫിസിഷ്യനായ ഇദ്ദേഹം ആശുപത്രി ജോലിക്കിടയിലെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയിലും കഥാപ്രസംഗങ്ങളടക്കമുള്ള സംസ്‌കൃത കൃതികള്‍ രചിച്ച് വ്യത്യസ്തനാവുകയാണ്. ആന്ധ്രയില്‍ നിന്ന് ഒരു നിയോഗം പോലെയാണ് ആലപ്പുഴയുടെ മരുമകനായി എത്തിയത്. 20 വര്‍ഷമായി നഗരഹൃദയത്തിലെ സനാതന ധര്‍മ വിദ്യാലയം ‘ബസന്റ് ഹാള്‍ ‘ എല്ലാ വിജയദശമി ദിനത്തിലും ഡോക്ടറുടെ കൃതികളുടെ പ്രകാശനത്തിന് സാക്ഷ്യം വഹിക്കുന്നു. ഇക്കൊല്ലം പ്രകാശനം ചെയ്ത ശ്രീ മഹാഗണപതി അദ്ദേഹത്തിന്റെ 33-ാംത്തെ കൃതിയാണ്. പെരുമയോ പ്രശസ്തിയോ ആഗ്രഹിക്കാതെ സ്‌നേഹിതര്‍ക്കും രോഗികള്‍ക്കുമിടയില്‍ കൃതികള്‍ വിതരണം ചെയ്യുകയാണ് പതിവ്.

വിലയേറിയ ലാബ്പരിശോധനകള്‍ നടത്താതെ തന്നെ രോഗനിര്‍ണയം ചെയ്യാനുള്ള ഡോ. ഹെഗ്‌ഡേയുടെ കഴിവിനെക്കുറിച്ച് രോഗികള്‍ക്കിടയില്‍ എതിരഭിപ്രായങ്ങളില്ല.

വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കാനിടയായതാണ് എഴുത്തിന് പ്രേരണയായതെന്ന് ഡോക്ടര്‍ പറയുന്നു. സ്വാമി തപസ്യാനന്ദ ഇംഗ്ലീഷ് ഭാഷ്യം രചിച്ച ഭാഗവതവും സുന്ദരകാണ്ഡവും സാഹിത്യ രചനയിലേയ്‌ക്ക് ഏറെയടുപ്പിച്ചു. ആദ്യകാല രചനകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതും സ്വാമിജിയായിരുന്നു. ആദ്യമായി എഴുതിയ കൃതിയിലെ വ്യാകരണ തെറ്റുകള്‍ ശ്രീരാമകൃഷ്ണ മഠം ആചാര്യനായിരുന്ന സ്വാമി സ്വപ്രഭാനന്ദ തിരുത്തി നല്‍കി.

സംസ്‌കൃത സാഹിത്യകാരന്മാരില്‍ ആരും തന്നെ കൈവയ്‌ക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത കഥാപ്രസംഗ രചനയ്‌ക്കും അവതരണത്തിനും മുന്നിട്ടിറങ്ങിയതിനെപ്പറ്റി ഡോക്ടര്‍ ഹെഗ്‌ഡേ പറയുന്നതിങ്ങനെ-‘ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ആന്ധ്രയിലെ വിജയനഗരം എന്ന സ്ഥലത്താണ്. അവിടെ എന്റെ ചെറുപ്പത്തില്‍ ആര്യഭട്‌ല നാരായണദാസ് എന്നൊരു ഹരികഥാ പ്രാസംഗികന്‍ ഉണ്ടായിരുന്നു. നിന്ന നില്‍പ്പില്‍ 10 ഭാഷകളില്‍ അദ്ദേഹം കഥ പറയും. അദ്ദേഹത്തിന്റെ ആഖ്യാനശൈലി ചെറുപ്പത്തില്‍ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കഥാപ്രസംഗ രൂപത്തിലുള്ള എന്റെ ആദ്യ കൃതിയാണ് മൃത്യുഞ്ജയം (മാര്‍ക്കണ്ഡേയമുനികഥ). തുടര്‍ന്ന് പ്രഹ്ലാദചരിതം, ഗംഗാവതരണം, ആദിശങ്കരചരിതം, അമൃതോത്ഭവം, ശ്രീനിവാസകല്യാണം, ഭക്തഹനുമാന്‍ എന്നിങ്ങനെ… ഏറ്റവും പുതിയ കൃതി ശ്രീമഹാഗണപതിയാണ്. ഈ കഥകള്‍ നിരവധി വേദികളില്‍ അവതരിപ്പിക്കാനും സാധിച്ചു’.

കഥാപ്രസംഗത്തിലെ ഗാനങ്ങള്‍ക്ക് ആകര്‍ഷകമായി സംഗീതം പകര്‍ന്നിട്ടുണ്ട് ഇദ്ദേഹം. ‘സംഗീതം പഠിച്ചിട്ടില്ല. മുമ്പ് വരികള്‍ എഴുതിയ ശേഷം സംഗീതം നല്‍കുകയായിരുന്നു പതിവ്. ഇപ്പോള്‍ ടീമുമായി ആലോചിച്ച് സംഗീതം ചിട്ടപ്പെടുത്തിയ ശേഷം വരികളെഴുതുകയാണ്’-ഹെഗ്‌ഡേ പറയുന്നു. സംഗീതം പഠിച്ചിട്ടില്ലെന്നു പറയുമ്പോഴും അദ്ദേഹത്തിന്റെ താളബോധം നമ്മെ വിസ്മയിപ്പിക്കും. സംസ്‌കൃതത്തില്‍ പദ്യം എഴുതാന്‍ ഏറെ എളുപ്പമാണെന്നാണ് ഡോക്ടറുടെ അഭിപ്രായം. ‘കര്‍ത്താവില്ലാതെ ക്രിയ കൊണ്ടുതന്നെ പൂര്‍ണമാണ് വാക്കുകള്‍. ഉദാഹരണത്തിന് ഗച്ഛാമി ഞാന്‍ പോകുന്നു. ഗച്ഛതി അവന്‍/അവള്‍ പോകുന്നു. വ്യക്തിക്കോ എണ്ണത്തിനോ അനുസൃതമായി ക്രിയ മാറ്റുന്നില്ല. സംസ്‌കൃത ഭാഷയുടെ മാത്രം പ്രത്യേകതയാണിത്’.

ഇംഗ്ലീഷില്‍ സൂര്യന്‍ എന്നു പറയണമെങ്കില്‍ ടൗി എന്ന വാക്കു മാത്രം. പക്ഷേ സംസ്‌കൃതത്തിലോ മിത്ര, രവി, ഭാസ്‌ക്കര, മാര്‍ത്താണ്ഡ എന്നിങ്ങനെ ഒരായിരം പേരുകള്‍. പദ്യത്തിന്റെ വൃത്തമനുസരിച്ച് ഏതു പദം വേണമെങ്കിലും സ്വീകരിക്കാം. പദജ്ഞാനം ഉണ്ടായിരിക്കണമെന്നു മാത്രം. ഭാഷയ്‌ക്കൊരു ശാസ്ത്രമുണ്ടെങ്കില്‍ അത് സംസ്‌കൃതത്തില്‍ വ്യക്തമാണെന്ന് ഡോക്ടര്‍ ഉറപ്പിച്ചു പറയുന്നു. ഗണിതശാസ്ത്ര പ്രകാരം ശബ്ദങ്ങള്‍ തെറ്റാതെ ചേര്‍ക്കപ്പെട്ടിരിക്കുന്നു. അനുഷ്ടുപ്പ് രീതിയിലുള്ള അടുക്കില്‍,കണക്കു തെറ്റാതെ ഗുരു ലഘു പ്രകാരം അക്ഷരങ്ങള്‍ നിരത്തിയാണ് സംസ്‌കൃത കൃതികളുടെ രചന. ശ്രീ ശങ്കരാചാര്യരുടെ കൃതികള്‍ക്കു പോലും പിന്നീട് അനായാസമായി സംഗീതം നല്‍കാനായത് ഇതിനാലാണ്.

സംസ്‌കൃത ഭാഷയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അജ്ഞാനം കൊണ്ടാണെന്ന് ഡോക്ടര്‍ വിശ്വസിക്കുന്നു. സംസ്‌കൃതം സാധാരണ ജനഭാഷ ആയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഋഗ്വേദത്തില്‍ തന്നെ സംസ്‌കൃത ഭാഷ പൂര്‍ണതയിലെത്തിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുണ്ട്. ലോകത്ത് വേറൊരു ഭാഷയ്‌ക്കും ഇത്രയേറെ പ്രായം അവകാശപ്പെടാനില്ല . സംസ്‌കൃത ഭാഷയുടെ സങ്കീര്‍ണമായ വ്യാകരണമാകാം മറ്റു ഭാഷകള്‍ ഉദയം ചെയ്യാന്‍ കാരണം. സംസ്‌കൃതത്തോട് ഒരുപാട് ചേര്‍ന്നു നില്‍ക്കുന്ന ഭാഷ മലയാളമാണ്. നന്നായി മലയാളം അറിയുന്നവര്‍ക്ക് സംസ്‌കൃതം എളുപ്പം മനസിലാകും എന്നാണ് ഡോക്ടറുടെ അഭിപ്രായം.

ഒരു ഭാഷ പഠിക്കുമ്പോള്‍ അതിന്റെ സംസ്‌കാരം നമുക്കു പകര്‍ന്നു കിട്ടും. ഒരു മനുഷ്യനെ സാംസ്‌കാരികമായി ശുദ്ധീകരിക്കാന്‍ സംസ്‌കൃത ഭാഷയ്‌ക്കു കഴിയുമെന്ന് അടിവരയിട്ടു പറയാം. ഒരാള്‍ക്ക് നല്ല മനുഷ്യനാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ സംസ്‌കൃതം പഠിച്ചാല്‍ മതി. വായനയല്ല, അധ്യയനമാണ് ഉദ്ദേശിക്കുന്നത്-ഡോക്ടര്‍ പറയുന്നു.

ആദ്യകാലത്തെഴുതിയ ശിവസഹസ്രനാമാഞ്ജലിയിലെ പല പദങ്ങളുടെയും അര്‍ത്ഥം ഇപ്പോള്‍ ചോദിച്ചാല്‍ പെട്ടെന്നു പറയാന്‍ പ്രയാസമാണെന്നു ഡോക്ടര്‍. ‘ആ ഒരു ഒഴുക്കില്‍ ദൈവം എന്നെക്കൊണ്ട് എഴുതിക്കുന്നു എന്നു മാത്രം. അടുത്ത അഞ്ചാറു വര്‍ഷങ്ങളിലേയ്‌ക്കുള്ള കൃതികള്‍ ഇപ്പോഴേ മനസ്സിലുണ്ട്’. ആശുപത്രി തിരക്കിനിടയിലും മനസിലെത്തുന്ന വരികള്‍ കുറിച്ചു വയ്‌ക്കാന്‍ മറക്കാറില്ല ഡോക്ടര്‍ ഹെഗ്‌ഡേ. കുറച്ചു സംസ്‌കൃത ഗ്രന്ഥങ്ങള്‍ പാരായണം ചെയ്ത അറിവും സ്വന്തം നിലയ്‌ക്ക് സംസ്‌കൃതം അധ്യയനം ചെയ്തതിന്റെ ബലവും കൈമുതലാക്കി 1992 ല്‍ തുടങ്ങിയ രചന ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ ഭാവിയിലും തുടരാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട് ഡോ. ഹെഗ്‌ഡേയ്‌ക്ക്. ശ്രീകൃഷ്ണ വിക്രീഡിതം, ശ്രീകൃഷ്ണ വൃത്താമൃതം, ശ്രീ ശിവ സുപ്രഭാതം തുടങ്ങിയവ കൃതികളില്‍ ചിലതാണ്.

ഭാര്യ ഡോ.അനിത ആലപ്പുഴ ടിഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചര്‍മരോഗ വിഭാഗം അസോസിയേറ്റ് പ്രഫസറാണ്. മകള്‍ ഡോ. പ്രസന്ന ജനറല്‍ മെഡിസിന്‍ വിഭാഗം ഡോക്ടറായി സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കുന്നു. മകന്‍ പ്രമോദ് മുംബൈ ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ അസോസിയേറ്റ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

Kerala

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

India

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

Kerala

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പുതിയ വാര്‍ത്തകള്‍

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

ശനിയാഴ്ച ശക്തമായ മഴയ്‌ക്ക് സാധ്യത: 7 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം തത്സമയം അറിയാന്‍ ‘ആപ്പായി’

ക്ഷേമ പെന്‍ഷന്‍ വിതരണം സഹകരണ ബാങ്കുകളില്‍ നിന്ന് മാറ്റിയതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.