നിസാമാബാദ്: ദസറ ആഘോഷത്തിനിടെ ക്ഷേത്രത്തിന്റെ ബാല്‍ക്കണി തകര്‍ന്ന് സ്ത്രീയും കുട്ടിയും മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. സ്വദേശികളായ യശോദ, ഏഴുവയസുകാരി ഹരിക എന്നിവരാണ് മരിച്ചത്.
തെലുങ്കാന നിസാമാബാദിലെ ആളൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം മല്ലന്ന ഭഗവതി ക്ഷേത്രത്തില്‍ ദസറ ആഘോഷചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപകടം.
ക്ഷേത്രത്തിന്റെ ബാല്‍ക്കണിയില്‍ കൂടുതല്‍ പേര്‍ കയറി നിന്നതോടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്.
















