ന്യൂദല്‍ഹി: തമിഴ്‌നാട് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. തമിഴ്‌നാട്, ആസാം, അരുണാചല്‍ പ്രദേശ്, മേഘലായ, ബിഹാര്‍ എന്നി സംസ്ഥാനങ്ങളിലേക്കാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. കേന്ദ്ര ഭരണപ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്ക് പുതിയ ലഫ്. ഗവര്‍ണറെയും നിയമിച്ചു.
ബന്‍വാരിലാല്‍ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവര്‍ണര്‍. ആസാം ഗവര്‍ണറായി ജഗദീഷ് മുഖിയേയും അരുണാചല്‍ പ്രദേശ് ഗവര്‍ണറായി ബ്രിഗേഡിയര്‍ ബി.ഡി. മിശ്രയേയും മേഘലായ ഗവര്‍ണറായി ഗംഗ പ്രസാദിനേയും ബിഹാര്‍ ഗവര്‍ണറായി സത്യപാല്‍ മാലികിനേയും നിയമിച്ചു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്റ് ഗവര്‍ണറായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയേയും നിയിച്ചു.
















