ന്യൂദല്‍ഹി: യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ സലേഷ്യന്‍ സഭയിലെ പുരോഹിതനായ ഫാ. ടോം ഉഴുന്നാലിലിന് മദര്‍ തെരേസ അവാര്‍ഡ്.
വത്തിക്കാനില്‍ നിന്ന് ദല്‍ഹി വിമാനത്താളത്തിലെത്തിയ ഫാ. ടോമിനെ മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസാണ് അവാര്‍ഡ് അറിയിച്ചത്.
ഡിസംബര്‍ 10ന് മുംബൈയില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു അവാര്‍ഡ് നല്‍കും. ദലൈലാമ, മലാല യൂസഫ് സായ് തുടങ്ങിയവര്‍ക്കാണ് മുന്‍കാലങ്ങളില്‍ മദര്‍ തെരേസ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
















