കോട്ടയം: ജവഹര്‍ ബാലഭവനില്‍ നവരാത്രി മഹോത്സവത്തിന് പൂജവയ്‌പ്പോടു കൂടി തുടക്കമായി. ഇന്നലെ വൈകുന്നേരം 6 ന് വെള്ളിയോട്ടില്ലം വി.എസ്.ഗോവിന്ദന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പൂജവയ്‌പ്പ് നടന്നത്.
ഇന്ന് ഉച്ചയ്‌ക്ക് 1.30മുതല്‍ സംഗീതനൃത്തം, ചിത്രരചനാരാധാന ബാലഭവനിലെ കുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് നടത്തും. ഉദ്ഘാടനവും നവരാത്രി സന്ദേശവും കലാശ്രീ കോട്ടയം വീരമണി നിര്‍വ്വഹിക്കും. ശനിയാഴ്ച രാവിലെ 9മുതല്‍ 10വരെ പ്രവീണ്‍ വത്സലരാമകൃഷ്ണനും ചെങ്ങളം ഹരിദാസും അവതരിപ്പിക്കുന്ന സംഗീതസദസ്സ്. തുടര്‍ന്ന് വിദ്യാരംഭം, രാവിലെ 9.30മുതല്‍ എഴുത്തിനിരുത്ത്, 10ന് ശാസ്ത്രീയസംഗീതം, ലളിതസംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസിക്കല്‍ ഡാന്‍സ്, ഫോക്ഡാന്‍സ്, വീണ, വയലിന്‍, ഹാര്‍മോണിയം, മൃദംഗം, ഗിറ്റാര്‍, ഓര്‍ഗന്‍, ജാസ്, തബല, ട്രിപ്പിള്‍, തയ്യല്‍, കട്ടിംഗ്, എംബ്രോയ്ഡറി, ഡ്രോയിംഗ് ആന്റ് പെയിന്റിംഗ്, അക്ഷരശ്ലോകം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ ക്ലാസുകള്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481-2583004
















