Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പാവം ‘കായല്‍ രാജാവ് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:20 pm IST
inVicharam

പണത്തിനുമീതെ പരുന്തും പറക്കുകയില്ല എന്നാണ് പഴമൊഴി. ”നാണംകെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും” എന്നുമുണ്ട് പഴമൊഴി. ഈ പഴഞ്ചൊല്ലുകള്‍ യാഥാര്‍ത്ഥ്യമാണെന്ന് ‘കായല്‍ രാജാവ്’ തോമസ് ചാണ്ടി തെളിയിക്കുന്നു. തന്റെ കോടീശ്വരപദം നീതിപൂര്‍വ്വം നേടിയതല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ കളക്ടറേറ്റില്‍നിന്നും വില്ലേജ് ഓഫീസില്‍നിന്നും മറ്റും സൗകര്യപൂര്‍വം അപ്രത്യക്ഷമായതിന്റെ കാരണവും ചാണ്ടിയുടെ ദീര്‍ഘദൃഷ്ടിതന്നെയാണ്. ”കോണ്‍ഗ്രസ് ഭരിക്കുന്ന ഓഫീസില്‍നിന്നും രേഖ അപ്രത്യക്ഷമായതിന് എന്നെ എന്തിന് ക്രൂശിക്കണം?” എന്ന് അദ്ദേഹം ധൈര്യസമേതം ചോദിക്കുന്നു.

തോമസ് ചാണ്ടി, പിണറായി മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയാണ്. ബന്ധുനിയമനത്തില്‍, ഇ.പി. ജയരാജനെ പുകഞ്ഞകൊള്ളി പുറത്തുകളയുന്ന ലാഘവത്തോടെ രാജിവയ്‌പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ തോമസ് ചാണ്ടിയുടെ നിലംനികത്തലും കായല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നു. ചാണ്ടിക്ക് അതിനും ഉത്തരമുണ്ട്. ”കയ്യേറി എന്നുപറയുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്നോ കായലാണെന്നോ ഞാന്‍ എങ്ങനെ അറിയും. ഒരു കുഴി മണ്ണിട്ട് നികത്തിയത് ആരും അതില്‍ വീണ് അപകടപ്പെടാതിരിക്കാനാണ്!” എന്തു മഹാമനസ്‌കത! ”ഞാന്‍ വിനോദ സഞ്ചാരം വികസിപ്പിച്ച് സര്‍ക്കാരിന്റെ വരുമാനം കൂട്ടുകയല്ലേ?” തന്റെ വിസ്തൃതമായ ലേക് പാലസ് റിസോര്‍ട്ടിന്റെ നികുതി സംഭാവനയിലേക്കും അദ്ദേഹം വിരല്‍ചൂണ്ടുന്നു.

കമ്യൂണിസ്റ്റുകള്‍ ഒരുകാലത്ത് അധികാരത്തില്‍ വന്നത് ”നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്ന് പാടിയായിരുന്നല്ലോ. ഇപ്പോള്‍ അതുമാറ്റി ”നിങ്ങള്‍ നികത്തും കായലും ഭൂമിയും നിങ്ങളുടേതാണ് ചാണ്ടിയേ!” എന്നു പാടുകയാണ്. അല്ലെങ്കില്‍ ഇത്ര ഭയങ്കരമായ പരിസ്ഥിതിനാശം വിതയ്‌ക്കുന്ന, സര്‍ക്കാര്‍ ഭൂമി കയ്യേറുന്ന, ദേവസ്വം ഭൂമി കയ്യേറുന്ന, കായല്‍ നികത്തി ഭൂമിയാക്കുന്ന ഒരാളുടെ ഹീനവൃത്തികള്‍ക്കെതിരെ പിണറായി എന്തിന് മൗനം പാലിക്കണം?

തോമസ് ചാണ്ടിയുടെ, പരിസ്ഥിതി വിനാശകരമായ കയ്യേറ്റങ്ങള്‍ക്ക് ഉപഗ്രഹ ചിത്രം തെളിവാണ്. ലേക്ക് പാലസിന്റെ അടുത്തുള്ള 80 സെന്റ് ഭൂമി നികത്തി. മുന്‍പ് നികത്തിയ 25 സെന്റിന് പുറമെയാണിത്. തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ലംഘനമാണിത്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നികത്തല്‍.

തന്റെ റിസോര്‍ട്ടിന് 150 കോടി മുതല്‍ മുടക്കിയിട്ടുണ്ടെന്നും, 240 ജോലിക്കാര്‍ ഉണ്ടെന്നും ചാണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലം പറയുന്നു. ഇത് കളവാണെന്ന് തെളിഞ്ഞാല്‍ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെടാം. പക്ഷെ ക്ലീന്‍ ഭരണം വാഗ്ദാനം ചെയ്ത പിണറായി സര്‍ക്കാര്‍ ഈ നഗ്നമായ കയ്യേറ്റം കണ്ടില്ലെന്ന് നടിക്കുന്നു.

കായല്‍ കയ്യേറ്റം ബോധ്യപ്പെട്ടു എന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരനും സ്ഥലം സന്ദര്‍ശിച്ചശേഷം പറഞ്ഞിരിക്കുന്നു. ചാണ്ടി രാജിവയ്‌ക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയോ ചെയ്യണം എന്ന സുധീരന്റെ ആവശ്യവും ബധിര കര്‍ണ്ണങ്ങളില്‍ പതിക്കുന്നു. ലേക്ക് പാലസ് റിസോര്‍ട്ടിനുവേണ്ടി നികത്തിയ പാടശേഖരവും കായല്‍ കയ്യേറി സ്ഥാപിച്ച റബ്ബര്‍വേലിയും കണ്ടശേഷമാണ് അദ്ദേഹത്തിന്റെ ആഹ്വാനം!

തോമസ് ചാണ്ടി, മാത്തൂര്‍ ദേവസ്വത്തിന്റെ സ്ഥലവും കയ്യേറിയെന്നാണ് റിപ്പോര്‍ട്ട്. 1997 വരെ ദേവസ്വം കരം അടച്ച ഭൂമിയാണ് കയ്യേറിയെന്നു പറയുന്ന സ്ഥലം. മാത്തൂര്‍ ക്ഷേത്ര സമിതിയുടെ അധീനതയില്‍ 7867-ാം നമ്പര്‍ പട്ടയ പ്രകാരം 7867-ാം നമ്പര്‍ തണ്ടപ്പേരിലുള്ള ഭൂമി നിലവിലില്ലെന്ന് അധികൃതര്‍ അറിയിക്കുന്നു.

ഈ തിരിമറിക്ക് വില്ലേജ് ഓഫീസറും കൂട്ടുനിന്നുവത്രെ. തിരിമറികളും നിയമലംഘനങ്ങളും തെളിയിക്കാനുള്ള രേഖകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് സൗകര്യപൂര്‍വം അപ്രത്യക്ഷമായിരിക്കുന്നു. തോമസ് ചാണ്ടി പറയുന്നു- ഈ ഭൂമി തന്റേതാണ്. ”ഞാന്‍ വെട്ടിയ വഴിയും നികത്തിയ കുഴിയും എല്ലാം എന്റേതാണെന്നായിരുന്നു വിശ്വാസം. വില്ലേജ് ഓഫീസില്‍നിന്ന് രേഖകള്‍ അപ്രത്യക്ഷമായതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല” പാവം! നിഷ്‌കളങ്കന്‍! ആലപ്പുഴ നഗരസഭയില്‍നിന്ന് തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായതിന് നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ചൊല്ലി ആലപ്പുഴ നഗരസഭയിലെ യോഗത്തില്‍ ബഹളം ഉണ്ടാകുകയും ഏഴു കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. നഗരസഭയിലെ സംഘര്‍ഷം പരുക്കേറ്റവരെ ആശുപത്രികളില്‍ എത്തിച്ചപ്പോഴും തുടര്‍ന്നുവത്രെ!

കളക്ടര്‍ മുഖ്യമന്ത്രി്ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. അതില്‍ ചാണ്ടിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. എന്നിട്ടും ചാണ്ടി സുരക്ഷിതനായിരിക്കുന്നത് വിഐപിയായ ചാണ്ടിയെ സംരക്ഷിക്കാന്‍ പ്രമാണിമാര്‍ രംഗത്തുള്ളതിനാലാണെന്ന് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞുകഴിഞ്ഞു. അഴിമതിയും കായല്‍ കയ്യേറ്റവും എല്ലാം ആദ്യം റിപ്പോര്‍ട്ട് ചെയ്ത ടിവി ചാനലിനെയും ചാണ്ടി വെറുതെ വിട്ടില്ല. അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഈ വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ചാനലിന്റെ നേര്‍ക്കുള്ള ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണല്ലൊ. ഇപ്പോള്‍ ബിജെപിയും തോമസ് ചാണ്ടിയും രാജി ആവശ്യപ്പെട്ടിരിക്കുന്നു. എന്‍സിപിയിലെ തന്നെ ഒരു എംഎല്‍എയും ചാണ്ടിയുടെ രാജി ആവശ്യം ഉന്നയിച്ചു.

മാഞ്ഞൂര്‍ ദേവസ്വം കരം അടച്ചിരുന്ന ഭൂമി കയ്യേറിയ ചാണ്ടി അത് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ ലാന്‍ഡ് റിഫോംസ് അപ്പലേറ്റ് അതോറിറ്റി ഈ ഇടപാടുകള്‍ റദ്ദാക്കി. ചാണ്ടി ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ചേര്‍ത്തല ലാന്‍ഡ് ട്രിബ്യൂണലിനോട് ഈ വിഷയം പരിശോധിക്കാന്‍ ഉത്തരവിടുകയാണ് ചെയ്തത്. മാഞ്ഞൂര്‍ ദേവസ്വത്തിന്റെ 34 ഏക്കറാണ് കയ്യേറിയത്. കളക്ടര്‍ അനുപമ ഭൂമികയ്യേറ്റം സ്ഥിരീകരിച്ചിട്ടുണ്ട്. പുന്നമട കായല്‍ കയ്യേറ്റവും, ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം 14 നിയമവിരുദ്ധ നിര്‍മാണങ്ങളും കണ്ടെത്തി. എന്‍സിപി ദേശീയ നേതൃത്വവും ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടത്രെ.

ഇത്ര വലിയ ഒരു കയ്യേറ്റക്കാരനെ, പരിസ്ഥിതി നശീകരണ യന്ത്രത്തെ, പണത്തിനും സ്ഥലത്തിനുംവേണ്ടി ഏതക്രമവും ചെയ്യുന്ന ഒരാളെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനോ അദ്ദേഹത്തിന്റെ ക്രിമിനല്‍ കുറ്റങ്ങളെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കാനോ പാവങ്ങളുടെ സര്‍ക്കാരിനെ നയിക്കുന്ന പരിശുദ്ധനായ മുഖ്യമന്ത്രിയോ റവന്യൂ മന്ത്രിയോ തയ്യാറാകുന്നില്ല എന്നതുതന്നെ, കേരളത്തില്‍ ഇന്ന് ദുര്‍ഭരണമാണ് നടക്കുന്നത് എന്ന നഗ്നസസത്യത്തിന് അടിവരയിടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

പുതിയ വാര്‍ത്തകള്‍

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.