Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാഞ്ഞുപോകരുത് മഹനീയ പൈതൃകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:14 pm IST
inVicharam

ബൗദ്ധ, ശൈവ, വൈഷ്ണവ വിഭാഗങ്ങളുടെ പഠനകേന്ദ്രമായിരുന്നു പുരാതന കാലത്ത് കശ്മീര്‍. കവികള്‍, എഴുത്തുകാര്‍. വൈയാകരണന്മാര്‍, തത്വചിന്തകര്‍ എന്നിവരെല്ലാം കശ്മീരിലേക്കൊഴുകിയെത്തി. അവിടുത്തെ പുരാതന ക്ഷേത്രങ്ങള്‍ അനുഗ്രഹങ്ങള്‍ തേടി. കശ്മീരിലെ രാജാക്കന്മാര്‍ അവര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കി. അനന്ത രാജാവിന്റെ റാണിയായിരുന്ന ശുഭദയെ ആരും വിസ്മരിക്കാന്‍ പാടില്ല. വിതസ്താ നദിയുടെ തീരത്ത് ശ്രീപരമേശ്വരന് ക്ഷേത്രം പണിതത് റാണിയായിരുന്നു. അതുമാത്രമല്ല,

പണ്ഡിതന്മാര്‍ക്കായി അവര്‍ അഗ്രഹാരങ്ങള്‍ പണിതു. വിദ്യാര്‍ത്ഥികള്‍ക്കായി മഠങ്ങളും കലാകാരന്മാര്‍ക്ക് അവരുടെ കലാപ്രദര്‍ശനത്തിനുള്ള വേദികളും അവര്‍ നിര്‍മ്മിച്ചു. ആഗമങ്ങളുടെ അടിസ്ഥാനത്തില്‍ പണികഴിപ്പിച്ച മന്ദിരങ്ങള്‍ അനേകം നൃത്തനൃത്യങ്ങള്‍ക്കും നാടകങ്ങള്‍ക്കും വേദിയൊരുക്കി. ബില്‍ഹണന്റെ കൃതികളില്‍നിന്നാണ് ഇവയെക്കുറിച്ചെല്ലാമുള്ള സൂചനകള്‍ നമുക്ക് ലഭിക്കുന്നത്.

ഇവരുടെയെല്ലാം ജീവിതത്തെക്കുറിച്ച് മങ്ങിയ വിവരങ്ങളേ നമ്മുടെ പക്കലുള്ളൂ. പക്ഷേ, അവരുടെ രചനകള്‍ ഒളിമങ്ങാതെ കാലത്തെ അതിജീവിച്ച് നമ്മുടെ കൈകളിലുണ്ട്. കാളിദാസനെക്കുറിച്ച് പഠിപ്പിക്കാതെ ഷേക്‌സിപിയറിനു പിന്നാലെ പോകുന്ന ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ഈയിടെ ശശിതരൂര്‍ വിലപിക്കുകയുണ്ടായി. കാളിദാസന്‍ ഒരുദാഹരണം മാത്രം. രാജ്യമൊന്നൊകെ ഒന്നു കണ്ണോടിച്ചു നോക്കൂ. പതഞ്ജലി, രാമാനുജാചാര്യന്‍, ഭാസ്‌കരാചാര്യര്‍, വേദാന്ത ദേശികന്‍, ബാണഭട്ടന്‍, ഹേമചന്ദ്രന്‍, ഭവഭൂതി, പിംഗലാചാര്യര്‍, ഭാരവി, കേദാരഭട്ടന്‍, മാഘന്‍, ജയദേവന്‍, ശതവാഹന രാജാവായിരുന്ന ഹാലന്‍, ഭോജരാജാവ്, ജയപ്പ സേനാപതി, ഇളങ്കോ അടികള്‍, പണ്ഡിതരാജ ജഗന്നാഥന്‍… അങ്ങനെ എത്രയെത്ര മഹാപണ്ഡിതര്‍!

മഹാകവികള്‍, പണ്ഡിതര്‍, ജ്യോതിശാസ്ത്രജ്ഞര്‍, ഗണിത പ്രതിഭകള്‍, വൈയാകരണന്മാര്‍, യുക്തി ചിന്തകര്‍, തത്വചിന്തകര്‍, ദാര്‍ശനികര്‍. അങ്ങനെ എത്രയെത്ര മഹാരഥന്മാരെയാണ് ആധുനിക ഇന്ത്യന്‍ വിദ്യാഭ്യാസപദ്ധതി അവഗണിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാലയം മുതല്‍ സര്‍വകലാശാലാ വരെയുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ ഈ പണ്ഡിതന്മാരുടെ രചനകളിലൂടെ കടന്നുപോയാല്‍ മതി. കശ്മീരിന്റെ സമ്പന്നമായ സാഹിത്യചരിത്രത്തെ അവഗണിക്കുന്നതും, അതിന്റെ മഹിതമായ പാരമ്പര്യത്തിനു നേരേ കണ്ണടക്കുന്നതും അത്യന്തം ഖേദകരമാണ്. കശ്മീരിന്റെ ‘ആസാദി’ക്കായി മുറവിളി കൂട്ടുന്നവര്‍ക്ക് കശ്മീര്‍ ജന്മം നല്‍കിയ മഹദ് പ്രതിഭകളെ അറിയുമോ? കശ്മീരിന്റെ വില അവര്‍ക്ക് തിരിച്ചറിയാനാകുന്നുണ്ടോ? രാഷ്‌ട്രീയ പക്ഷപാതം കാരണം അവര്‍ ചെയ്തു കൂട്ടുന്നത് കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അവര്‍ക്ക് ബോധ്യമാകുന്നുണ്ടോ? കശ്മീര്‍ യഥാര്‍ത്ഥത്തില്‍ ആരുടേതാണ്?

നമ്മുടെ വിദ്യാഭ്യാസ പദ്ധതി ഒരു വിദ്യാര്‍ത്ഥിക്ക് പടിഞ്ഞാറിനെക്കുറിച്ചുള്ള അറിവ് മാത്രമാണ് നല്‍കുന്നത്. നമ്മുടെ പൗരാണിക വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പാടെ അവഗണിക്കപ്പെട്ടിരിക്കുന്നു. ഈ ലേഖനത്തില്‍ പരാമര്‍ശിച്ച കൃതികളൊന്നും ഇന്ന് ലഭ്യമാകാത്തവയല്ല. വാരാണസി, ഒഡീഷ, കേരളം, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളിലെ വിവിധ പ്രസാധകര്‍ ഈ കൃതികളെല്ലാം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നത്തെ വിദ്യാലയങ്ങളിലെ പഠനത്തിന് അവ അനുയോജ്യമല്ലെന്ന് വിധിക്കുന്നത് ദുഃഖകരമാണ്.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുനേരെ ഈയിടെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പല കഥകളും പ്രചരിച്ചിരുന്നു. ഒരു മുസ്ലിം ആട്ടിടയനാണ് അമര്‍നാഥ് ഗുഹ കണ്ടെത്തിയതെന്നായിരുന്നു ഒരു പ്രചാരണം. പക്ഷേ സത്യമെന്താണ് നിലമത പുരാണത്തില്‍ (6-8 നൂറ്റാണ്ട്)അമര്‍നാഥ് ഗുഹയെക്കുറിച്ചും തീര്‍ത്ഥാടനത്തെക്കുറിച്ചുമുള്ള വിവരങ്ങളുണ്ട്. കശ്മീരിന്റെ ചരിത്രത്തെക്കുറിച്ചു പൊതുസമൂഹത്തിലുള്ള അജ്ഞതയുടെ ഒരുദാഹരണം മാത്രമാണ് മേല്‍പ്പറഞ്ഞ സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

കശ്മീരില്‍നിന്ന് കശ്മീരി പണ്ഡിറ്റുകള്‍ ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കശ്മീരിന്റെ ചരിത്രവും മറവിയിലേക്ക് മാഞ്ഞുപോകാന്‍ പാടില്ല. ശാരദാ ലിപി വായിക്കാനറിയുന്ന വിരലിലെണ്ണാവുന്നത്ര ആളുകളെ ഇന്നുള്ളൂ. ഈ അറിവിനെയും സമ്പ്രദായത്തെയും സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ദ്രുതഗതിയില്‍ എടുക്കേണ്ടതുണ്ട്. കശ്മീരിന്റെ സാഹിത്യ സാംസ്‌കാരിക ചരിത്രം വിദ്യാലയങ്ങളിലും കലാലയങ്ങളിലും സര്‍വകലാശാലകളിലും പാഠ്യവിഷയമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പൊതുസമൂഹത്തിന്റെ അറിവില്ലായ്‌മ ദൂരീകരിക്കാന്‍ കഴിയൂ. കശ്മീരിന്റെ സാഹിത്യ പാരമ്പര്യം വീണ്ടെടുക്കപ്പെടേണ്ടതുണ്ട്. സരസ്വതീദേവിയുടെ ദേശത്തിന്റെ മഹിമ പുനഃസ്ഥാപിക്കപ്പെടേണ്ടതുണ്ട്.

 

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Entertainment

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

Lifestyle

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പുതിയ വാര്‍ത്തകള്‍

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.