ഡാര്‍ജലിങ്: പ്രത്യേക ഗൂര്‍ഖാലാൻഡിനു വേണ്ടി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ അപേക്ഷയെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്.
രണ്ടാഴ്ചക്കുള്ളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. അതിനാല്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പ്രക്ഷോഭം അവസാനിപ്പിക്കുകയാണെന്ന് ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുറാങ് അറിയിച്ചു.
ജൂണ്‍ 15നാണ് വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിങ് ഹില്‍സില്‍ പ്രത്യേക ഗുര്‍ഖാലാന്‍റിനു വേണ്ടിയുള്ള പ്രക്ഷോഭം ജനമുക്തി മോര്‍ച്ച തുടങ്ങിയത്. 100 ദിവസമായി നടക്കുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മേഖലയിലെ മാര്‍ക്കറ്റുകള്‍, സ്കൂളുകള്‍, വ്യാപാര കേന്ദ്രങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.
















