ഭോപ്പാല്‍: മധ്യപ്രദേശില്‍ പത്തുവയസുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ മാതാപിതാക്കൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഭോപ്പാലില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ശിവപുരിയിലാണ് അതിക്രമം നടന്നത്.
വീടിന് സമീപത്തു നിന്നും സൈക്കിളില്‍ കയറിയ പെണ്‍കുട്ടിയെ എതിര്‍വശത്തൂടെ വരികയായിരുന്ന യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഭിത്തിയിലേക്ക് വീണുപോയി. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ കടന്നുപടിക്കുകയായിരുന്നു. ഇതേ സമയം സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മറ്റൊരാൾ പെൺകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുക പോലും ചെയ്തില്ല എന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
നേരത്തെ ഹരിയാനയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്കൂളിൽ ഏഴുവയസുകാരന്‍ പ്രധ്യുമന്‍ താക്കൂര്‍ ദിവസങ്ങൾക് മുൻപ് കൊല്ലപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂള്‍ ബസിലെ കണ്ടക്ടറെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
















