കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് ഫാ. ഉഴുന്നാലിന്റെ മോചനത്തിന് സഹായിച്ചതെന്ന് ജോസ്് കെ.മാണി എം.പി . ഈ മാസം 28ന് എത്തുന്ന അദ്ദേഹം പ്രധാനമന്ത്രിയെ കണ്ട് നന്ദി അറിയിക്കും. പ്രശ്‌നത്തില്‍ വത്തിക്കാന്റെ ഇടപെടലും ഉണ്ടായിരുന്നതായി അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു. റബര്‍ ഇറക്കുമതിയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച 3335 കോടി രൂപയുടെ ഇറക്കുമതി ചുങ്കം റബര്‍ കര്‍ഷകര്‍ക്ക് തിരിച്ച് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















