Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവിതത്തിന്റെ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:41 pm IST
inSamskriti

ജീവിതത്തിന്റെ വിജയമാണു വിജയദശമി. വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന കലകള്‍ ഇന്നാരംഭിക്കാം. അമരത്വത്തിലേയ്‌ക്ക് വഴി തെളിയിക്കുന്ന അക്ഷരവിത്തുകള്‍ അരിയിലും മണലിലും നടാം. നീളുന്ന നാവിന്‍തുമ്പത്ത് അവിഘ്‌നമായ ഹരിഃശ്രീ പൊന്നുകൊണ്ട് എഴുതാം.

കാരണം, ഇത് അമ്മ അസുരനെ വെന്ന്, അധര്‍മ്മത്തെ കൊന്ന്, അനശ്വരധര്‍മ്മമെന്ന ആകാശക്കൊടി പാറിക്കുന്ന അനാദിമുഹൂര്‍ത്തം! അശുഭം കളഞ്ഞ ശുഭം!

നമ്മുടെ ആശകള്‍, ആവേശങ്ങള്‍, ആയോധനമാദ്ധ്യമങ്ങള്‍ ഒക്കെ നാം പൂജയ്‌ക്കുവെച്ചു. അമ്മയുടെ തൃപ്പാദങ്ങളില്‍.

അവിടുത്തെ തൃക്കണ്ണോട്ടത്തിന്റെ തേന്‍ തഴുകലിനായി, അനുഗ്രഹത്തിനായി. അഷ്ടമിക്കും നവമിക്കും അവ കണ്ണടച്ചു തപമിരുന്നു. വിജയത്തിലേക്കു മിഴിതുറക്കാന്‍. വരുന്ന സംവത്സരം മുഴുവന്‍ വാസനകൊണ്ടു നിറയ്‌ക്കാന്‍.

ശരത്കാലത്തിലും വസന്തകാലത്തിലും നവരാത്രിപൂജ ആകാം എന്നാണു വിധി. കാലദംഷ്‌ട്രകളാണത്രേ ഈ രണ്ട് ഋതുക്കളും. രോഗമരണമാരണങ്ങളുടെ സംഭവകാലം. അമ്മ അതൊക്കെ പരിഹരിച്ച് ആരോഗ്യഭിക്ഷ നല്‍കും. ആയുസ്സുനല്‍കും.

നവരാത്രി

നവരാത്രി പൂജയ്‌ക്കുള്ള ചിട്ടപ്പെടുത്തലുകള്‍ വ്യാസമുനി പറയുന്നുണ്ട്. അമാവാസിക്കുതന്നെ പൂജാദ്രവ്യങ്ങള്‍ ഒരുക്കണം. അന്ന് ഹവിസ്സു മാത്രമേ ഭക്ഷിക്കാവൂ. ശുദ്ധിയാര്‍ന്ന സ്ഥലത്ത് മണ്ഡപമുണ്ടാക്കാണം. തോരണാദികളെക്കൊണ്ട് മണ്ഡപം അലങ്കരിക്കണം.

വേദിമദ്ധ്യത്തിലെ വെള്ളവിരിച്ച പീഠം സിംഹാസനം. അമ്മയെ സിംഹാസനത്തിലിരുത്താം. ചതുര്‍ബ്ഭുജയും ചന്ദ്രകലാവതംസയുമായ ശക്തിസ്വരൂപിണിയോടു പ്രാര്‍ത്ഥിക്കാം. ഹൃദയം കാണിക്കയായി അര്‍പ്പിക്കാം. അമ്മ എല്ലാ വിജയങ്ങളും നല്‍കും!

ഒന്‍പതു ദിവസം നീണ്ട് പത്താംനാള്‍ വിജയപരിസമാപ്തിയിലെത്തുന്ന പൂജ. അമ്മയെ ഏതു രൂപത്തില്‍ പൂജിക്കണം? കുമാരി മുതലുള്ള വിഭിന്നരൂപങ്ങളിലാവാം.

‘കുമാരികാതു സാ പ്രോക്താ

ദ്വിവര്‍ഷായാ ഭവേദിഹ’

എന്നുവച്ചാല്‍ രണ്ടുവയസ്സുളവള്‍ കുമാരി. മൂന്നുവയസ്സായവള്‍ ത്രിമൂര്‍ത്തി. നാലായവള്‍ കല്യാണി. അഞ്ചു വയസ്സിലെത്തിയവള്‍ രോഹിണി. ആറു വയസ്സായവള്‍ കാളി, ഏഴായവള്‍ ചണ്ഡിക. എട്ടുവയസ്സെത്തിയവള്‍ ശാംഭവി. ഒമ്പതായാല്‍ ദുര്‍ഗ്ഗ. പത്തുവയസ്സെത്തിയവള്‍ സുഭദ്ര!

-നവകന്യകകളെ വേണം ദേവീസങ്കല്പത്തില്‍ നവരാത്രികളില്‍ പൂജിക്കാന്‍.

മഹിഷാസുരനെ മാത്രമല്ല, ദാരികനെക്കൊന്നതും അമ്മ മഹാകാളിതന്നെ. അതാണു ഭാരതാംബികയുടെ മഹത്വം. അസുരന്‍ ഓരോകാലത്ത് ഓരോ പേരില്‍ മുളച്ചുപൊന്തും. ഈ നാട് അവന്റേതാണെന്നു വീമ്പിളക്കും.

ജനത അവന്റെ അടിമകളാണെന്ന് ആക്രോശിക്കും. നമ്മുടെ ദേവസങ്കല്പങ്ങളെ അപമാനിക്കും. അവന്റെ അന്ത്യം അടുത്തു എന്നര്‍ത്ഥം. അതെപ്പോള്‍ വേണമെന്ന് അമ്മയ്‌ക്കുമാത്രമേ അറിയാവൂ. ആ വിജയമുഹൂര്‍ത്തമാണു വിജയദശമി!

അവിദ്യയ്‌ക്കുമേല്‍ വിദ്യനേടുന്ന വിജയത്തിന്റെ അടയാളമുഹൂര്‍ത്തമാണ് വിജയദശമി. അജ്ഞാനം പോയൊഴിഞ്ഞ് ജ്ഞാനം തെളിയുന്ന പ്രഭാതം. ഈ ജ്ഞാനവും വിദ്യയും പ്രഭാതവും വിജയവും പ്രദാനം ചെയ്യുന്നതോ, സാക്ഷാല്‍ ശക്തിസ്വരൂപിണിയായ സകലാംബിക! പരമപവിത്രയായ ജഗദംബിക!

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.