Categories: Idukki

വീട്ടമ്മയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചയാള്‍ പിടിയില്‍

Published by

തൊടുപുഴ: കരിമണ്ണൂരില്‍ വീട്ടമ്മയ്‌ക്ക് നേരെ പെട്രോള്‍ ഒഴിക്കുകയും കടയില്‍ കയറി കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുറുമ്പാലമറ്റം സ്വദേശി നെല്‍സണെയാണ് 354-ാം വകുപ്പ് പ്രകാരം കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിമണ്ണൂര്‍ പള്ളിക്കവലയിലുള്ള ചക്കാലയ്‌ക്കല്‍ കുഞ്ഞുമോന്റെ ചായക്കടയില്‍ എത്തിയ പ്രതി കുഞ്ഞുമോന്റെ ഭാര്യ റോസിലിക്ക് നേരെ പെട്രോള്‍ ഒഴിക്കുകയിരുന്നു.കടയില്‍ കയറി ഇവരെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.റോസിലി മുന്‍പ് സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. പ്രതി റോസിലിയില്‍ നിന്ന് പോളിസിയെടുത്തിരുന്നു. പണം തിരികെ ലഭിക്കാതെ വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts