Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെക്‌സിക്കോയില്‍ വന്‍ ഭൂകമ്പം; മുന്നൂറോളം മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 11:21 pm IST
in World

ചിത്രം: ന്യൂയോര്‍ക്ക് ടൈംസ്‌

മെക്‌സിക്കോ സിറ്റി: റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി മെക്‌സിക്കോയെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെട്ടു. 248 പേര്‍ മരിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം.

ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് തലസ്ഥാനമായ മെക്‌സിക്കോ സിറ്റി ഭൂകമ്പത്തില്‍ ഉലഞ്ഞത്. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് റോഡുകളിലേക്ക് ഓടി. പാലങ്ങള്‍ ഇടിഞ്ഞു വീണു. ശക്തമായ ഭൂകമ്പത്തില്‍ മെക്‌സിക്കോ നടുങ്ങി രണ്ടാഴ്ചയ്‌ക്കു ശേഷമാണ് ഇത്ര ശക്തമായ മറ്റൊരു ഭൂകമ്പം.

ഏറ്റവും കൂടുതല്‍ ആളപായവും നാശനഷ്ടങ്ങളും തലസ്ഥാനനഗരത്തില്‍ത്തന്നെയാണ്. 117 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്നു വീണ 44 വന്‍ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് കരുതുന്നത്. മെക്‌സിക്കോ സിറ്റിയുടെ ഭാഗമായ എല്‍ സെന്‍ട്രോ, റോമാ ജില്ലകളിലും ഭൂകമ്പം വന്‍നാശം വിതച്ചു. നിരവധി കെട്ടിടങ്ങളാണ് ഇവിടെ തകര്‍ന്നത്.

തകര്‍ന്നു വീണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുന്ന കാഴ്ച ഞെട്ടിച്ചു എന്ന് പ്രസിഡന്റ് എന്റിക്വ പെന നീറ്റോ പ്രസ്താവനയില്‍ പറയുന്നു. 22 കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മുപ്പതു കുട്ടികളെ കാണാനില്ല. സൈന്യവും പോലീസും ദുരന്തനിവാരണ സേനയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുകയാണ്.

മുപ്പതാണ്ടുകള്‍ക്കു ശേഷം അതേ ദിവസം

മെക്‌സിക്കോ സിറ്റി: ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അസാധാരണമായ യാദൃച്ഛികത സൃഷ്ടിക്കുന്നുണ്ടോ പ്രകൃതി? ഉണ്ടെന്നു തന്നെ ഉത്തരം നല്‍കണം. മറ്റൊരു ഭൂകമ്പത്തില്‍ മെക്‌സിക്കോ സിറ്റി തകര്‍ന്നടിയുമ്പോള്‍ ചരിത്രത്തിന്റെ ഈ യാദൃച്ഛികതയും എല്ലാവരേയും ഞെട്ടിച്ചു.

32 വര്‍ഷം മുമ്പ്, 1985 സപ്തംമ്പര്‍ 19നാണ് മെക്‌സിക്കോയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം 4200 ജീവനുകള്‍ കവര്‍ന്നത്. 2017 സപ്തംമ്പര്‍ 19ന് മറ്റൊരു ഭൂകമ്പത്തില്‍ മുന്നൂറിലേറെ മരണം എന്ന ആദ്യ റിപ്പോര്‍ട്ടുകളില്‍ തരിച്ചു നില്‍ക്കുകയാണ് മെക്‌സിക്കോ. ചൊവ്വാഴ്ച, പ്രദേശിക സമയം ഉച്ചയ്‌ക്ക് 11 മണിക്ക് മെക്‌സിക്കോ സിറ്റിയില്‍ സൈറണ്‍ മുഴങ്ങി.

32 വര്‍ഷം മുമ്പ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരെ ഓര്‍മിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. ശാന്തമായ അടുത്ത രണ്ടു മണിക്കൂറുകള്‍ ദുരന്തത്തിനുള്ള ഒരുക്കം പോലെയാണ് തോന്നിയത്. ഉച്ചയ്‌ക്ക് ഒരു മണിയോടെ മെക്‌സിക്കോ സിറ്റി കുലുങ്ങിത്തുടങ്ങി. വീണ്ടും സൈറണുകള്‍ മുഴങ്ങി. പോലീസ് വാഹനങ്ങള്‍ പാഞ്ഞു. എങ്ങും നിലവിളികള്‍…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോവിഡിന് സമാനമായ പുതിയ രോഗം മുടിയിലൂടെ പകരുന്നു; പ്രതിരോധത്തിനായി തല മൊട്ടയടിക്കുക, തട്ടിപ്പിനിരയായത് മൂന്ന് സ്ത്രീകൾ

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

പുതിയ വാര്‍ത്തകള്‍

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.