ശ്രീകാര്യം: അമ്മ മലയാളം സാഹിത്യവേദിയുടെ 29-ാമത് ദ്വൈമാസ പരിപാടി കരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രം ഹാളില്‍ ഡോ വെണ്മണി ശ്യാമളന്റെ അദ്ധ്യക്ഷതയില്‍ ഡോ ഡി. ബഞ്ചമിന് ഉദ്ഘാടനം ചെയ്തു. മോഹന്‍ ഡി. കല്ലമ്പള്ളി രചിച്ച നൊമ്പരം എന്ന കഥാസമാഹാരം കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍ പ്രകാശിപ്പിച്ചു. സുകുമാരന്‍ മുതുകുളം പുസ്തകാവലോകനം നടത്തി. എസ്. അഭിലാഷ്, ഡോ എം. രാജീവ് കുമാര്‍, പി. സലീംഖാന്, ശ്രീകുമാര്‍ കല്പകശ്ശേരി, കൃഷ്ണചൈതന്യം രാമകൃഷ്ണന്, മോഹനന് ചെഞ്ചേരി, കെ. രാമകൃഷ്ണന്, റഷീദ് ഖാന്, കെ. രാജന് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: