ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ടതിന്റെ ജാള്യത മറയ്‌ക്കാനും ചെറുപുഴയില്‍ മുന്‍പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും പ്രതിപക്ഷമാകാനുള്ള റിഹേഴ്‌സല്‍ നടത്തുകയാണെന്നും കേരളാ കോണ്‍ഗ്രസ് (എം). ഭരണം നഷ്ടപ്പെട്ടതിന്റെ വെപ്രാളത്തിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് ഭരണം നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നും കേരളാ കോണ്‍ഗ്രസ് എം.സംസ്ഥാന സെക്രട്ടറിയേറ്റംഗം ജോബിച്ചന്‍ മൈലാടൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി ജോസഫ്, സാജു പുത്തന്‍പുരയില്‍, ഡെന്നി കാവാലം, ടോമി പനയ്‌ക്കപ്പളളി, മാത്യു കാരിത്താങ്കല്‍, സജി തോപ്പില്‍, ബേബി താന്നിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















