കണ്ണൂര്‍: മാതൃഭാഷ എഴുതാനും വായിക്കാനും പഠിക്കാതെ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മാതൃഭാഷ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതര മീഡിയങ്ങള്‍ വഴി വിദ്യാഭ്യാസം നേടിയവര്‍ക്ക് മാതൃഭാഷ ഉപയോഗിക്കുന്നതിനുളള ശേഷി വര്‍ധിപ്പിക്കുക, സ്വന്തംഭാഷയില്‍ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിനുളള അവസരമുണ്ടാക്കുക, കലാസാഹിത്യ സൃഷ്ടികള്‍ ആസ്വദിക്കുന്നതിനുളള ശേഷിയുണ്ടാക്കുക, മലയാളം കമ്പ്യൂട്ടിങ്ങ് വ്യാപിപ്പിക്കുക എന്നിവയാണ് കോഴ്‌സിന്റെ ഉദ്ദേശ്യങ്ങള്‍.
ജില്ലയിലെ ഓരോ ബ്ലോക്കിലും സാക്ഷരതാ മിഷന്‍ സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. കോഴ്‌സിന്റെ കാലാവധി 4 മാസമാണ്. 30 വരെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 2000 രൂപയുമാണ്. താല്‍പര്യമുളള തൊട്ടടുത്ത വികസന/തുടര്‍വിദ്യാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്: ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ. ഫോണ്‍: 0497 2707699.
















