തിരുവനന്തപുരം: അനന്തപുരി ആരോഗ്യസേന രൂപീകരണത്തിന്റെയും പരിശീലനത്തിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. പരിശീലനം സംബന്ധിച്ച കൈപുസ്തകം ഹെല്‍ത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. ശ്രീകുമാറിന് നല്കി പ്രകാശനം ചെയ്തു. നഗരപരിധിയിലെ പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണം, രോഗപ്രതിരോധ പ്രവര്‍ത്തനം എന്നിവ നിര്‍വഹിക്കുന്നത് നഗരസഭയുടെ 25 ഹെല്‍ത്ത് സര്‍ക്കിളിലെ ജീവനക്കാരും 15 പൊതുജനാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെയും നേതൃത്വത്തിലാണ്. ഡെങ്കിപനി, ചിക്കന്‍ഗുനിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. നഗസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് യോഗത്തില്‍ അധ്യക്ഷനായി. സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷിനു കെ.എസ്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. ശ്രീകുമാര്‍, ആര്. ഗീതാ ഗോപാല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസ് ഡിക്രൂസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്നകുമാരി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: