കാലടി: ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ ശ്രീ ശാരദാശരന്നവരാത്രി മഹോത്സവം സെപ്റ്റംബര്‍ 20 ന് മഹാഗണപതി ഹോമത്തോടെ ആരംഭിക്കും.ദിവസവും 6 ന് മഹാഗണപതി ഹോമം 8 ന് ദേവീമാഹാത്മ്യ പാരായണം 9ന് ലക്ഷ്യാര്‍ച്ചന, സുഹാസിനി പൂജ കന്യകാ പൂജ ,1.30 ന് അന്നദാനം 25 ന് ലളിത ഹോമം 29 ന് ചണ്ഡികാ ഹോമം 30 ന് വിദ്യാരംഭവും നടക്കും.ഉത്സവദിവസങ്ങളില്‍ പ്രശസ്തരായ വ്യക്തിക്കളുടെ സംഗീതകച്ചേരി ക്ഷേത്രസന്നിധിയില്‍ വൈകിട്ട് നടക്കും.
















