മട്ടന്നൂര്‍: വാര്യര്‍ സമാജം മട്ടന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവും കുടുംബസംഗമവും നടത്തി. മട്ടന്നൂര്‍ ശ്രീ മഹാദേവ ഹാളില്‍ നടന്ന പരിപാടി വാദ്യകലാ കേസരി ചെറുതാഴം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണവാര്യര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി.വി.ധനലക്ഷ്മി, കെ.വി.മുരളീധരന്‍, ശ്യാമളാ ദാമോദരന്‍, എ.എം.ജയചന്ദ്ര വാര്യര്‍, എ.രാമകൃഷ്ണവാര്യര്‍ എന്നിവര്‍ സംസാരിച്ചു. ഓണസദ്യയും കലാപരിപാടികളും നടത്തി.
















