മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പിപി ബഷീറാണ് വേങ്ങരയില്‍ സിപിഐഎമ്മിന് വേണ്ടി മത്സരിക്കുക. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. തിരൂരങ്ങാടി ഏരിയാകമ്മിറ്റി അംഗമായ ബഷീര്‍ തന്നെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥി.
















