ന്യൂദൽഹി: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ ഇളയ സഹോദരി ഫർഹാത് നഖ്‌വിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി പരാതി. ഫർഹാത് നഖ്‌വിയെ ഉത്തർപ്രദേശിലെ ബറേലി പ്രദേശത്ത് വച്ചാണ് ഒരു സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
വീട്ടിലേക്ക് മടങ്ങാനായി ഫർഹാത് റോഡ് സൈഡിൽ തന്റെ കാറിനായി കാത്തിരിക്കുകയായിരുന്നു. ഇതേ സമയം ഇവരുടെ അടുത്തേക്ക് ഒരു സംഘം മറ്റൊരു കാറിൽ പാഞ്ഞെത്തുകയും ഫർഹാതിനെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തുകയാണുണ്ടായത്. എന്നാൽ ഇതേ സമയം തന്റെ സമീപത്തുന്റായിരുന്ന ഒരു പറ്റം സ്ത്രീകൾ അക്രമികളെ തള്ളിമാറ്റുകയും ഫർഹാതിനെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് ഇവർ കാറെടുത്ത് പോകുന്ന സമയം നിങ്ങളെ പിന്നീട് കണ്ടോളാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഫർഹാത് പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. പോലീസ് സൂപ്രണ്ടിന്റെ വസതിക്ക് സമീപമാണ് ഈ തട്ടിക്കൊണ്ട് പോകൽ ശ്രമം നടന്നത്.
















