Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സര്‍ക്കാര്‍ അനാസ്ഥ; കര്‍ഷകരെ സ്വകാര്യ മില്ലുകാര്‍ ചൂഷണം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2017, 09:39 pm IST
in Business

ആലപ്പുഴ: മഴ ശക്തമായി തുരുന്നു, സപ്ലൈകോയുടെ നെല്ല് സംഭരണം വൈകിയതോടെ സ്വകാര്യമില്ലുകള്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകരെ ചൂഷണം ചെയ്യുന്നു. ക്വിന്റലിന് 600 രൂപവരെ കുറച്ചാണ് കര്‍ഷകരില്‍നിന്ന് മില്ലുടമകള്‍ നെല്ല് വാങ്ങിക്കൂട്ടുന്നതെന്നാണ് പരാതി. നെല്ല് കുത്തിയെടുക്കാനുള്ള കരാറില്‍ മില്ലുകളുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ധാരണയിലെത്താന്‍ വൈകുന്നതാണ് പ്രശ്‌നം.

പല പാടശേഖരങ്ങളിലും നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുകയാണ്. കൊയ്‌ത്തുകഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും സംഭരിക്കാന്‍ സപ്ലൈക്കോയില്ല. അടുത്തമാസം ഒന്നുമുതലേ സര്‍ക്കാരിന്റെ നെല്ല് സംഭരണം ആരംഭിക്കു. മഴ ശക്തമായി തുടരുന്നതിനാല്‍ നെല്ല് കിട്ടുന്ന വിലയ്‌ക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാകുകയാണ്. ക്ലിന്റലിന് 2,330 രൂപയാണ് സപ്ലൈക്കോ ഇത്തവണ നല്‍കുന്നത്. എന്നാല്‍ സ്വകാര്യമില്ലുകള്‍ എടുക്കുന്നത് 1,700 രൂപയ്‌ക്കാണെന്ന് കര്‍ഷകര്‍ പറയുന്നു.

സര്‍ക്കാരിന്റെ അലംഭാവമാണ് കര്‍ഷകരെ വന്‍ നഷ്ടത്തിലേക്ക് നയിക്കുന്നത്. രണ്ടാംകൃഷി വിളവെടുപ്പ് തുടങ്ങിയിട്ടും നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടി പോലും പൂര്‍ത്തീകരിക്കാനായില്ല. സാധാരണ കൊയ്‌ത്തിന് ഒരുമാസം മുന്‍പു നടപടി പൂര്‍ത്തീകരിക്കേണ്ടതാണ്. കുട്ടനാട്ടില്‍ 12 കൃഷിഭവനുകളുള്ളതില്‍ പകുതി സ്ഥലങ്ങളില്‍ പോലും ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണ്.

പല സ്ഥലത്തും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു. ഒരു ഓഫിസര്‍ക്ക് ഒന്നും രണ്ടും ഓഫിസുകളുടെ ചുമതല നല്‍കിയിരിക്കുകയാണ്. അതിനാല്‍ എല്ലായിടത്തും സമയത്ത് എത്താന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. കര്‍ഷകര്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. അതിന്റെ പകര്‍പ്പ് കൃഷി ഓഫിസര്‍, കൃഷി അസിസ്റ്റന്റ് എന്നിവര്‍ പരിശോധിച്ചു അംഗീകാരം വാങ്ങണം.

ബാങ്കിന്റെ ശാഖ, അക്കൗണ്ട് നമ്പര്‍ എന്നിവ സഹിതം പാടശേഖര സമിതി സെക്രട്ടറിമാര്‍ വശം പാഡി മാര്‍ക്കറ്റിങ് ഓഫിസിലെത്തിച്ചാല്‍ മാത്രമെ ഐഡി നമ്പര്‍ ലഭിക്കുകയുള്ളു.

ഇതു ലഭിച്ചാല്‍ മാത്രമെ മില്ലുടമകള്‍ നെല്ല് സംഭരിക്കുകയുള്ളു. രജിസ്‌ട്രേഷന്‍ കാലതാമസം നേരിടുന്നതു കണക്കിലെടുത്ത് 22 വരെ സമയം നീട്ടിവച്ചെങ്കിലും ഇനിയും നടപടി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. കിഴക്കന്‍ വെള്ളത്തിന്റെ വരവും ഒഴുക്കും ശക്തമായി തുടരുന്നു.

രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങള്‍ക്കും പുഞ്ചക്കൃഷിയിറക്കാന്‍ തയാറാകുന്ന പാടശേഖരങ്ങള്‍ക്കും ജലനിരപ്പുയര്‍ന്നതു ഭീഷണിയാണ്. പാടത്തു മഴവെള്ളം കെട്ടിക്കിടക്കുന്നതും ഉറവയും മൂലം കൊയ്‌ത്ത് യന്ത്രം ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

പുതിയ വാര്‍ത്തകള്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.