ചേര്‍ത്തല: തണ്ണിര്‍മുക്കം പഞ്ചായത്തില്‍ ലൈഫ് മിഷന് പദ്ധതി അട്ടിമറിക്കുന്നതായി ബിജെപി തണ്ണിര്‍മുക്കം പഞ്ചായത്ത് കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. 2014-15 ലെ ഗ്രാമസഭ ലിസ്റ്റ് നിലവില്‍ ഉള്ളപ്പോള്‍ അര്‍ഹരെ കണ്ട് എത്തുന്നതിന് വേണ്ടി കുടുംബശ്രീ വഴി പുതിയ സര്‍വ്വേ നടത്തി അര്‍ഹരെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയത് രാഷ്ട്രിയ പ്രേരിതമാണ്.
ജനപ്രതിനിധികള്‍ക്ക് വിലകല്‍പ്പിക്കാത്ത ഉദ്യോഗസ്ഥ ഭരണം നടത്തുന്ന പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണം. ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ബിജെപി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എം. ബിജുമോന് ,കൊക്കോതമംഗലം മേഖലാ പ്രസിഡന്റ് അനി മരങ്ങാട്ട്, ബിജെപി ചേര്‍ത്തല നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എസ്. പത്മകുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: