ശ്രീനഗര്‍: അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ മാച്ചല്‍ പ്രദേശത്ത് ശനിയാഴ്ച നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെയാണ് വധിച്ചത്.
ഭീകരരുടെ കൈയ്യില്‍ നിന്നും ആയുധങ്ങളും യുദ്ദോപകരങ്ങളും പിടിച്ചെടുത്തതായി പ്രതിരോധ വക്താവ് അറിയിച്ചു. വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യ- പാക് അതിര്‍ത്തിയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ജമ്മുവില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു വരിച്ചിരുന്നു. കൂടാതെ അമര്‍നാഥ് ഭീകരാക്രമണത്തിന്രെ മുഖ്യ സൂത്രധാരന്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന് അബു ഇസ്മയിലിനെ സൈന്യം വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: