കണ്ണൂര്‍: മുനീശ്വരന്‍ കോവിലിലെ നവരാത്രി മഹോത്സവം 21 മുതല്‍ 39 വരെ നടക്കും. 21ന് വൈകുന്നേരം 5ന് നടക്കുന്ന സാംസ്‌കാരിക സംഗീത പരിപാടി കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. 22ന് രാത്രി 8ന് അമൃതപ്രിയ ബാലചന്ദ്രന്‍ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി, 23ന് രാത്രി 8ന് അരുണ്‍ ശിവരാമന്റെ സംഗീതക്കച്ചേരി, 24ന് രാത്രി 8ന് ദിലീപ് ചെന്നൈ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി, 25ന് രാത്രി 8ന് എ.പി.രമ്യശ്രീയുടെ സംഗീതകച്ചേരി, 26ന് രാത്രി 8ന് ശ്രീകാന്തിന്റെ സംഗീത കച്ചേരി, 27ന് രാത്രി 8ന് വീരമണി രാജയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാന സുധ, 28ന് രാത്രി 8ന് ഹരികുമാര്‍ ശിവന്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി, 29ന് രാത്രി 8ന് ഡോ.കാര്‍ത്തിക് അവതരിപ്പിക്കുന്ന ഘടം സോളം, 30ന് രാവിലെ 5 മുതല്‍ വിദ്യാരംഭം, ഉച്ചക്ക് 12ന് പ്രസാദ സദ്യ, വൈകു.6ന് പ്രഭാഷണം, രാത്രി 8.45ന് സമാപന പൂജ എന്നിവയാണ് പ്രധാന പരിപാടികള്‍.
















