Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഭവന നിര്‍മ്മാണം മുടങ്ങി; സമരവുമായി പട്ടികജാതി യുവാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:26 pm IST
inIdukki

 

തൊടുപുഴ: ഭവന നിര്‍മ്മാണത്തിന്റെ ഫണ്ട് മുടങ്ങി, ഒറ്റയാള്‍ സമരവുമായി പട്ടികജാതി യുവാവ് ഓഫീസ് പടിക്കല്‍. ഗതികെട്ട് പേപ്പറുകള്‍ തയ്യാറാക്കി നല്‍കി ഉദ്യോഗസ്ഥര്‍ തലയൂരി.

ഇടവെട്ടി മണ്ണാറമറ്റത്തില്‍ സുരേഷ് കണ്ണനാണ് കോലാനിയില്‍ പ്രവര്‍ത്തിക്കുന്ന തൊടുപുഴ ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരവുമായി എത്തിയത്. സംഭവത്തെപ്പറ്റി സുരേഷ് പറയുന്നതിങ്ങനെ: ജൂണിലാണ് താന്‍ തൊണ്ടിക്കുഴ കൂവക്കുന്നില്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായം ഉപയോഗിച്ച് സ്ഥലം വാങ്ങുന്നത്. തുടര്‍ന്നാണ് ഇവിടെ ഭവന പദ്ധതിയില്‍ പെടുത്തിയുള്ള 3 ലക്ഷം രൂപ ഗ്രാന്റ് ഉപയോഗിച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചത്. ആദ്യ രണ്ട് ഘട്ടത്തില്‍ 45000, 90000 എന്നിങ്ങനെ പണം ലഭിച്ചിരുന്നു.

എന്നാല്‍ വാര്‍ക്കയുടെ ഘട്ടമായപ്പോള്‍ ഇത് മുടങ്ങുകയായിരുന്നു. രണ്ടരമാസമായി താന്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്നുവെന്നും തീരുമാനമാകാതെ വന്നതോടെയാണ് നിരാഹാര സമരവുമായി രംഗത്തെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 1.20 ലക്ഷം രൂപയാണ് വാര്‍ക്കയ്‌ക്കായി കിട്ടാനുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് പട്ടികജാതി ഓഫീസറെ സമീപിച്ചപ്പോള്‍ മൂലമറ്റത്തെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാനാണ് അറിയിച്ചത്. ഇവിടെ നേരിട്ടെത്തി കാര്യം തിരക്കിയെങ്കിലും ബ്ലോക്ക് ഓഫീസില്‍ നിന്നാണ് ഇത് നല്‍കുന്നതെന്നാണ് അറിയിച്ചത്.

തന്റെ വാര്‍ഡിലെ പ്രമോര്‍ട്ടറെ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചതെന്ന് സുരേഷ് ആരോപിക്കുന്നു. പണിയ്‌ക്കായുള്ള സിമന്റ് ഇഷ്ടിക കടമായി വാങ്ങിയതാണെന്നും പണിയുടെ ഭാഗമായി വാങ്ങിവച്ചിരുന്ന 100 കിലോ കമ്പിയും 20 ചാക്ക് സിമന്റും നശിച്ചതായും അദ്ദേഹം പറഞ്ഞു.

മഴമൂലം സിമന്റ് കട്ടയിലാകെ പായലും പിടിച്ചിട്ടുണ്ട്. പണം നല്‍കാമെന്ന് പറഞ്ഞ് പല തവണ പറ്റിച്ചതോടെയാണ് ഇന്നലെ രാവിലെ 10ന് ഓഫീസിലെത്തി സത്യാഗ്രഹം ആരംഭിച്ചത്. സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇവിടെ നിന്നും ഓഫീസര്‍ നേരിട്ട് വിളിച്ച് സംഭവത്തില്‍ തീരുമാനമാക്കുവാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അടിയന്തിരമായി ബില്ല് ഒപ്പിട്ട് ട്രഷറിയിലേക്ക് കൈമാറി. ചൊവ്വാഴ്ചയോടുകൂടി പണം അക്കൗണ്ടില്‍ എത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഉച്ചയോടെ സമരം അവസാനിപ്പിച്ചു. വിവിധ സമുദായിക നേതാക്കളും സമരത്തില്‍ പങ്കെടുത്തു.

ബില്ല് വച്ച്

താമസിപ്പിച്ചിട്ടില്ല

ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട ബില്‍ മനപ്പൂര്‍വം വച്ച് താമസിപ്പിച്ചിട്ടില്ലെന്നും ഓണവുമായി ബന്ധപ്പെട്ട് നിരവധി അവധികള്‍ വന്നതും നടപടിക്രമങ്ങളില്‍ വന്ന താമസവുമാണ് ബില്ല് മാറാന്‍ വൈകിപ്പിച്ചതെന്നും ബ്ലോക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ കൈരളി ജന്മഭൂമിയോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.