രണ്ട് കിലോ കഞ്ചാവ് കടത്തിയ
ആറ് പേര്‍ പിടിയില്‍
കട്ടപ്പന: കുട്ടിക്കാനത്ത് നിന്നും കഞ്ചാവുമായി ആറുപേരടങ്ങുന്ന സംഘത്തെ പീരുമേട് എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയ്‌ക്കിടയിലാണ് കുട്ടിക്കാനം ഐ എച്ച് ആര്‍ ഡി വിദ്യാലയത്തിന് മുന്നില്‍ നിന്നും സംഘത്തെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട ക്വാളിസ് വാഹനത്തിന്റെ ബോണറ്റിനുള്ളിലും , സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലായിരുന്നു 2.250 കിലോഗ്രാം കഞ്ചാവ്.
മുണ്ടക്കയം അസംബനിക്കര കൊച്ചുവേളയില്‍ സതീഷ് കുമാര്‍, തൃശൂര്‍ മുകുന്ദപുരം അത്താണിക്കുഴിയില്‍ നിഷാന്ത്, തൃശൂര്‍ താലൂര്‍ കിഴക്കുംപുറം വീട്ടില്‍ അനൂപ് (അഖില്‍), തൃശൂര്‍ ആറാട്ടുപുഴ പാടത്തുവീട്ടില്‍ ജിതിന്‍ ലാല്‍, മുണ്ടക്കയം അസംബനികര വെമ്പിന്‍ചിറയില്‍ ബിജു , തൃശൂര്‍ ഉരകംകര ചെന്നായ്‌ക്കറ്റുവീട്ടില്‍ കിരണ്‍ എന്നിവരാണ് പിടിയിലായത്. കമ്പത്ത്‌നിന്നും കഞ്ചാവ് വാങ്ങി തൃശൂരിലേക്ക് പോകും വഴിയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാവുന്നത്. മുന്‍പ് മൂന്നുതവണ ഇത്തരത്തില്‍ കൂടുതല്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലില്‍ തെളിഞ്ഞു.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം എസ് ജിനേഷ്, രജി ജോര്‍ജ്, മനോജ് സെബാസ്റ്റിയന്‍, ദീപുകുമാര്‍, ബൈജു, സുമോദ്, ജയരാജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
















