Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

 മാപ്പ് മൈ ഹോം കണ്ണൂര്‍ പദ്ധതി വിജയകരം;കൂടുതല്‍ ജനകീയമാക്കാന്‍ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 09:32 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ ലഭ്യമാക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ മാപ്പ്‌മൈ ഹോം കണ്ണൂര്‍ പദ്ധതി വന്‍ വിജയമായതായി ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥാനം, ഫോണ്‍ നമ്പര്‍, പ്രവൃത്തി സമയം തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ നിരവധി പേരാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സന്ദര്‍ശകര്‍ ഓണ്‍ലൈനില്‍ കുറിച്ചിടുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടുതല്‍ മികച്ച സേവനങ്ങളൊരുക്കാന്‍ സഹായകമാവുമെന്നും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.പദ്ധതി കൂടുതല്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എല്ലാ സ്ഥാപന മേധാവികളും മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ പുതിയ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍, സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൂഗ്ള്‍ മാപ്പില്‍ ഉള്‍പ്പെടുത്തണം. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഇത് പൂര്‍ത്തീകരിക്കണം. പരിശോധനകള്‍ക്കും മറ്റുമായി ഓഫീസുകള്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിനെ കുറിച്ചുള്ള അഭിപ്രായം ഓണ്‍ലൈനായി രേഖപ്പെടുത്താവുന്നതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. അതോടൊപ്പം ഓഫീസുകള്‍ സന്ദര്‍ശിക്കുന്ന പൊതുജനങ്ങളെ അഭിപ്രായം രേഖപ്പെടുത്താന്‍ പ്രോല്‍സാഹിപ്പിക്കണം. സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റ് കണക്ഷനും വ്യാപകമായ ഇക്കാലത്ത് ഇത്തരം സേവനങ്ങള്‍ പരമാവധി ജനങ്ങളിലെത്തിക്കുന്നത് വലിയ പ്രയോജനം ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. നല്ല രീതിയില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അംഗീകരിക്കപ്പെടുകയും അല്ലാത്തവ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ സര്‍ക്കാര്‍ ഓഫീസുകളുടെ നിലവാരം മെച്ചപ്പെടുകയുള്ളൂ. ഇതിനായി ഗൂഗ്ള്‍ മാപ്പിലെ റേറ്റ് ആന്റ് റിവ്യൂ സംവിധാനം പ്രയോജനപ്പെടുത്താന്‍ സന്ദര്‍ശകര്‍ തയ്യാറാകണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മാപ്പ് മൈ ഹോം കണ്ണൂരിന്റെ ഭാഗമായി ജില്ലയിലെ 1300 വിദ്യാലയങ്ങള്‍, അക്ഷയ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങി 170 സര്‍ക്കാര്‍ വകുപ്പുകള്‍ക്കു കീഴിലെ 2913 സ്ഥാപനങ്ങളാണ് ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയത്. ജില്ലയിലെ കുടുംബശ്രീയുടെ രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മാപ്പ് വഴി തെരഞ്ഞാല്‍ ഓഫീസുകള്‍ കണ്ടെത്താന്‍ കഴിയും. ഓഫീസിന്റെ വിലാസം, സ്ഥാനം എന്നിവ ഉള്ളതിനാല്‍ ജില്ലയിലെ ഏത് ഓഫീസിലും അനായാസം എത്തിപ്പെടാനുമാവും. ഒപ്പം ലാന്റ് ഫോണ്‍ നമ്പറും ലഭ്യമായ സ്ഥലങ്ങളില്‍ മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്. മൊബൈലില്‍ നിന്ന് ഗൂഗിള്‍ മാപ്പ്‌വഴി ഓഫീസ് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഫോണ്‍ ചെയ്യാം. സ്ഥാപനത്തിന്റെ പേര് മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത് തെരയാനും ഇതില്‍ സൗകര്യമുണ്ട്. ജില്ലാ ഐടി മിഷനാണ് ഓഫീസ് മാപ്പിങ്ങ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഐടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം.മിഥുന്‍ കൃഷ്ണ, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്എല്‍ഐ: ജീവനക്കാര്‍ക്ക് പരിശീലനം 18 മുതല്‍കണ്ണൂര്‍: സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ വിശ്വാസ് ഡിഡിഒ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി പൊതു വിദ്യാഭ്യാസം, പൊലീസ് ഒഴികെയുളള ഡ്രോയിംഗ് ആന്റ് ഡിസ്‌ബേര്‍സിങ് ഓഫീസര്‍/പ്രതിനിധികള്‍ എന്നിവര്‍ക്കായി പരിശീലന പരിപാടി നടത്തുന്നു. 18 മുതല്‍ 27 വരെയാണ് പരിശീലനം.ജില്ലാ ട്രഷറിയില്‍ നിന്നും ശമ്പളം മാറുന്ന സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ഡിഡിഒമാര്‍, ആരോഗ്യം, മൃഗസംരക്ഷണം, റൂറല്‍ ഡവലപ്‌മെന്റ്, വ്യവസായം, കോടതി, ആയുര്‍വേദം എന്നീ വകുപ്പുകളിലെ ഡിഡിഒമാര്‍ എന്നിവര്‍ക്ക് 18 ന് രാവിലെ 10.30 നും പൊതുമരാമത്ത്, കൃഷി, സാമൂഹ്യനീതി, ഫിഷറീസ്, റവന്യൂ & ലാന്റ് റവന്യൂ, സാങ്കേതിക-വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് ഉച്ചക്ക് 2 മണിക്കും ജില്ലാ പഞ്ചായത്ത് ഹാളില്‍ പരിശീലനം നടത്തും. ജില്ലാ ട്രഷറിയില്‍ നിന്നും ശമ്പളം മാറുന്ന മറ്റ് വകുപ്പിലെ ഡിഡിഒമാര്‍ക്ക് 19 ന് രാവിലെ 10.30 നും കണ്ണൂര്‍, ചക്കരക്കല്‍, കൊളച്ചേരി എന്നീ സബ് ട്രഷറികളില്‍ നിന്നും ശമ്പളം മാറുന്ന ഡി ഡി ഒ മാര്‍ക്ക് ഉച്ചയ്‌ക്ക് 2 നും ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിശീലനം.മട്ടന്നൂര്‍ ജില്ലാ ട്രഷറി, സബ് ട്രഷറി എന്നിവിടങ്ങളില്‍ നിന്ന് ശമ്പളം മാറുന്ന ഡിഡിഒമാര്‍ക്ക് 20 ന് രാവിലെ 10.30 നും പേരാവൂര്‍, ഇരിട്ടി സബ്ട്രഷറികളില്‍ മാറുന്നവര്‍ക്ക് ഉച്ചയ്‌ക്ക് 2 മണിക്കും മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ പരിശീലനം നടക്കും.ആലക്കോട്, ശ്രീകണ്ഠപുരം സബ്ട്രഷറികള്‍ക്ക് കീഴിലുളളവര്‍ക്ക് 22 ന് രാവിലെ 10.30 നും തളിപ്പറമ്പ് സബ് ട്രഷറിക്കു കീഴിലുള്ളവര്‍ക്ക് ഉച്ചക്ക് 2 മണിക്കും തളിപ്പറമ്പ് കരിമ്പം എക്സ്റ്റന്‍ഷന്‍ ട്രെയിനിങ്ങ് സെന്റര്‍ ഹാളില്‍ നടക്കും.ചെറുപുഴ, പഴയങ്ങാടി സബ്ട്രഷറികള്‍ക്കു കീഴിലുള്ളവര്‍ക്ക് 25 ന് രാവിലെ 10.30 നും പയ്യന്നൂര്‍ സബ്ട്രഷറിക്കു കീഴിലുള്ളവര്‍ക്ക് 2 മണിക്കും പയ്യന്നൂര്‍ ബിആര്‍സി ഹാളില്‍ (പയ്യന്നൂര്‍ എഇഒ ഓഫീസ് കോമ്പൗണ്ട്) നടക്കും.കൂത്തുപറമ്പ്, പാനൂര്‍ സബ്ട്രഷറികള്‍ക്കു കീഴിലുള്ളവര്‍ക്ക് 27 ന് രാവിലെ 10.30 നും തലശ്ശേരി സബ് ട്രഷറിയിലേത് 2 മണിക്കും ചിറക്കര ഹൈസ്‌കൂള്‍ ബിആര്‍സി ഹാളില്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.