മുഹമ്മ: ബിരുദ പഠന ശേഷം കലാലയത്തിന്റെ പടവുകളിറങ്ങുമ്പോള്‍ ആതിരയ്‌ക്കായി കൂട്ടുകാര്‍ കരുതി വെച്ചത് സ്‌നേഹം കൊണ്ടൊരു വീട്. ചേര്‍ത്തല എസ് എന്‍ കോളേജിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് കൂട്ടുകാരിയ്‌ക്ക് സ്‌നേഹ സമ്മാനം നല്‍കി യാത്രയാക്കുന്നത്. സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ഥിനിയും വോളിബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു കെ ടി ആതിര. വയലാര്‍ പഞ്ചായത്ത് പത്താം വാര്‍ഡ് കുതൂരത്തില്‍ പരേതനായ ത്യാഗരാജന്റെയും അമ്പിളിയുടെ മകളാണ്.
എന്‍ എസ് എസ് യൂണിറ്റിന്റെ കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയായിരുന്നു സ്‌നേഹം കൊണ്ടൊരു വീട്. പൊതുജനങ്ങളില്‍ നിന്നും കോളേജിലെ അധ്യാപകരില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ച് നാലര ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ തലമുറയുടെ സ്‌നേഹ സൗഹൃദത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായ വീട് നിര്‍മ്മിച്ചത്. പ
കായിക രംഗത്ത് കലാലയത്തിനുവേണ്ടി ആതിര നല്‍കിയ സംഭാവനകള്‍ക്കുള്ള പാരിതോഷികം കൂടിയായ സ്‌നേഹം കൊണ്ടൊരു വീട് 14ന് രാവിലെ 11ന് കളവംകോടത്ത് കോളേജ് മാനേജര്‍ വെള്ളാപ്പള്ളി നടേശന്‍ താക്കോല്‍ കൈമാറും. പ്രിന്‍സിപ്പള്‍ ഡോ.കെ ബി മനോജ് അധ്യക്ഷനാകും.
















