കണ്ണൂര്‍: പളളിക്കുന്ന് എടച്ചേരിയില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ബിജെപി കണ്ണുര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവിച്ചു.
യൂത്ത് കോണ്‍ഗ്രസ് പുഴാതി മണ്ഡലം പ്രസിഡന്റ് അനൂപ് ബാലന്റെ നേതൃത്യത്തില്‍ കോണ്‍ഗ്രസ്സുകാര്‍ നിത്യാനന്ദയില്‍ ദീപയുടെ വീട് അക്രമിച്ചു. അക്രമത്തില്‍ ദീപക്കും മക്കള്‍ക്കും പരിക്കേറ്റിരുന്നു. വീടിന് സാരമായ നാശനഷ്ടങ്ങളുമുണ്ടായി. തൊട്ടടുത്ത ദിവസം ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ അനൂപ് ബാലന്‍, ജിതിന്‍ സത്യപാലന്‍, നിതിന്‍ കെ.മോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാരകായുധങ്ങളുമായി അക്രമം നടത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഈ അക്രമികളുടെ കയ്യില്‍ നിന്ന് സംഭവസ്ഥലത്ത് പെട്ടെന്ന് എത്തിയ പോലീസുകാര്‍ കൊടുവാള്‍ ഉള്‍പ്പെടയുള്ള മാരകായുധങ്ങള്‍ പിടിച്ചെടുത്തിരുന്നു. കൊമ്പ്രക്കാവിനടുത്തുള്ള നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് കോണ്‍ഗ്രസുകാരുടെ അക്രമവും അക്രമികളുടെ കയ്യില്‍ നിന്ന് പോലീസ് ആയുധങ്ങള്‍ പിടിച്ചതും. വസ്തുത ഇതായിരിക്കെ ഡിസിസി കള്ളപ്രചരണം നടത്തുകയാണ്. ബിജെപി പ്രവര്‍ത്തകരെ വധിക്കാനുദ്ധേശം വെച്ച് പ്രകടനത്തിന് നേരെ അക്രമം നടത്തി പ്രദേശത്ത് കലാപത്തിന് ശ്രമിച്ച അനൂപ് ബാലന്‍, ജിതിന്‍ സത്യപാലന്‍, നിതിന്‍ കെ മോഹന്‍ തുടങ്ങിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ബിജെപി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.
















