തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ലക്ഷ്മണയുടെ മകളും അഭിഭാഷകയുമായ സംഗീത ലക്ഷ്മണ.
നടി ആക്രമിക്കപ്പെട്ട് 48 മണിക്കൂറിനുള്ളില്‍ അതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സംഗീത ചോദിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജുവിനെ വിമര്‍ശിച്ച് സംഗീത ലക്ഷ്മണ രംഗത്തെത്തിയിരിക്കുന്നത്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും മഞ്ജുവിനെയും ബന്ധിപ്പിച്ച് ഒളിയമ്പുകള്‍ എയ്തും, ജയിലില്‍ കഴിയുന്ന ദിലീപിന് സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തുമാണ് സംഗീതയുടെ പോസ്റ്റ്.
https://www.facebook.com/permalink.php?story_fbid=10214097822628378&id=1496934256
















