കണ്ണൂര്‍: കേരള നിയമസഭ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റബ്‌കോ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയായി. നിയമസഭാ സെക്രട്ടറി വി.കെ.ബാബുപ്രകാശ്, ഡപ്യൂട്ടി സെക്രട്ടറി സഖറിയ പി.സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
















