കോഴിക്കോട്: ആണ്‍കുട്ടികളുടെ ചേലാകര്‍മ്മവും ഇസ്ലാം വിരുദ്ധമെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി- കെഎസ്എസ്, ഭാരവാഹികള്‍. ഖുര്‍ആനില്‍ ഒരു സൂചന പോലുമില്ലാത്തതും മുഹമ്മദ് നബി മാതൃകയായി ചെയ്തിട്ടില്ലാത്തതും ശാസ്ത്രത്തിന് ഒരു നിലയിലും നിരക്കാത്തതും ബാലപീഡനവുമാണ് ചേലാകര്‍മ്മമെന്ന് കെഎസ്എസ് വൈസ്പ്രസിഡന്റ് ഡോ. ജലീല്‍ പുറ്റെക്കാട് പറഞ്ഞു.
പെണ്കുട്ടികള്ക്കോ ആണ്കുട്ടികള്ക്കോ ഇത് ഖുര്‍ആനോ പ്രവാചകനോ നിര്‍ദേശിച്ചിട്ടില്ല. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ പ്രാകൃത രൂപമാണിത്.
മുഹമ്മദ്നബി അറേബ്യയില്‍ വരുന്നതിന് 5000 വര്‍ഷം മുന്‍പ് ആഫ്രിക്കയില്‍ നിലനിന്നിരുന്ന ഗോത്രാചാരം മാത്രമായിരുന്നു ചേലാകര്‍മ്മം. ഇത് ഇസ്ലാമിലേക്ക് കടത്തുക വഴി പില്കാലത്ത് ഇസ്ലാമിക ആചാരമായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍സെക്രട്ടറി മുതുര്‍ അബൂബക്കര്‍ മൗലവി, വൈസ്പ്രസിഡന്റ് എം.എസ്. റഷീദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: