കണ്ണൂര്‍: വൈസ്‌മെന്‍ ക്ലബ് കണ്ണൂര്‍ നോര്‍ത്ത് ശാഖയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.വി.ജോസ് ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൃക്കരോഗംബാധിച്ച പ്രദീപിന് ധനസഹായം പ്രസിഡണ്ട് കെ.രാജന്‍ കൈമാറി. ടി.കെ.രമേഷ്‌കുമാര്‍, മധു പണിക്കര്‍, പി.പി.സുരേഷ്, പി.കെ.ജയകൃഷ്ണന്‍, വി.വി.വിജയന്‍, അജിത് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് കെ.രാജന്‍ സ്വാഗതവും സെക്രട്ടറി കെ.വി.മോഹനന്‍ നന്ദിയും പറഞ്ഞു.
















