ആലപ്പുഴ: ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നികുതി (വസ്തു നികുതി) ഓണ്‍ലൈനായി അടയ്‌ക്കാം. നികുതി അടച്ചു കഴിഞ്ഞാല്‍ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.
www.tax.lsgkerala.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച് ജില്ലാ, ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്, കെട്ടിട നമ്പര്‍ എന്നിവ തെരഞ്ഞെടുത്താല്‍ അടയ്‌ക്കാനുള്ള നികുതി എത്രയാണെന്ന് അറിയാന്‍ കഴിയും. നികുതി നെറ്റ് ബാങ്കിങ് മുഖേനയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേനയോ അടയ്‌ക്കാം.
2017-18 അര്‍ദ്ധ വര്‍ഷത്തെ വസ്തു (കെട്ടിട) നികുതി പിഴ കൂടാതെ അടയ്‌ക്കാനുള്ള അവസാന തീയതി സപ്തംബര്‍ 30. വാര്‍ഡുകളില്‍ നികുതി പിരിവ് ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സൗകര്യം പ്രയോജനപ്പെടുത്തി പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു.
















