ആലപ്പുഴ: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125-ാമത് വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ‘യുവ ഇന്ത്യ നവ ഇന്ത്യ’ എന്ന മുദ്രാവാക്യത്തോടെ രാജ്യത്തെ അഭിസംബോധനചെയ്യുന്നതിന്റെ വീഡിയോ കോണ്‍ഫറന്‍സ് ചെങ്ങന്നൂര്‍ ഇരമല്ലിക്കര ദേവസ്വം ബോര്‍ഡ് ശ്രീഅയ്യപ്പാകോളേജില്‍ യുവമോര്‍ച്ച ആലപ്പുഴ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തി.
യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അജി ആര്‍. നായര്‍, ശ്രീരാജ് ശ്രീവിലാസം, എസ്.കെ. രാജീവ്, അനൂപ് ജി. നായര്‍, രഞ്ചിത്ത് ഇരമല്ലിക്കര, സുജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
















