ചേര്‍ത്തല: കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന സമരം 22 ദിവസം പിന്നിട്ടുട്ടും പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം. രണ്ട് സ്റ്റാഫ് നഴ്‌സുമാരെ പിരിച്ചുവിട്ടതിലും സംഘടനാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഭീഷണി ഉയര്‍ത്തുന്നതിലും പ്രതിഷേധിച്ചാണ് സമരം. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എക്‌സറെ കവല മുതല്‍ കെവിഎം ആശുപത്രിക്ക് മുന്‍ഭാഗം വരെ മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു. പ്രൊഫ. തോമസ്. വി പുളിക്കന്‍ ഉദ്ഘാടനം ചെയ്തു.
















