ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം പ്രസിഡന്റ് ഡോ. എ. ജോര്‍ജ്ജ് കോശി ഉദ്ഘാടനം ചെയ്യുന്നു, ഡോ.പി.കെ അശോകന്‍, ഡോ. വി. രാമകൃഷ്ണ പിള്ള, ഡോ. പി. മംഗളാനന്ദന്‍, ഡോ. സാജന്‍ അഹമ്മദ് തുടങ്ങിയവര്‍ സമീപം
ആലപ്പുഴ: കാര്‍ഡിയോളജി വിദഗ്‌ദ്ധരുടെ സംഘടനയായ ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്ററി (ഐസിസി)ന്റെ രണ്ട് ദിവസത്തെ വാര്‍ഷിക സമ്മേളനത്തിന് തുടക്കം. പ്രസിഡന്റ് ഡോ. എ. ജോര്‍ജ്ജ് കോശി ഉദ്ഘാടനം ചെയ്തു.
മരണത്തിലേക്കും, അംഗവൈകല്യത്തിലേക്കും നയിക്കുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരില്‍ അറുപത് ശതമാനത്തോളം പേര്‍ ഇന്ത്യക്കാരാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലി, ഭക്ഷണരീതി, ജനിതക ക്രമം എന്നിവകൊണ്ട് മലയാളികളിലെ രോഗാവസ്ഥ കൂടുതല്‍ ആശങ്കാജനകമാണ്. ആരോഗ്യകരമായ ജീവിതശൈലിയും, കൊളസ്‌ട്രോള്‍, രക്താതിസമ്മര്‍ദ്ദം എന്നിവയെ സംബന്ധിച്ച സമഗ്രമായ ബോധവത്കരണവും, കൃത്യതയേറിയ ചികിത്സാ സംവിധാനങ്ങളും കൊണ്ട് മാത്രമെ രോഗത്തെ വരുതിയില്‍ നിര്‍ത്താന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.
ഐസിസി ദേശിയ പ്രസിഡന്റ് ഡോ. പി.കെ. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. വി. രാമകൃഷ്ണപിള്ള, ഡോ. പി. മംഗളാനന്ദന്‍, ഡോ. സാജന്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഹൃദയത്തിന് ജന്മനായുണ്ടാകുന്ന കുഴപ്പങ്ങള്‍, അവയുടെ പരിഹാരമാര്‍ഗ്ഗങ്ങള്‍, ഹൃദയമിടിപ്പിലെ താളക്രമങ്ങള്‍ പരിഹരിക്കാന്‍ ഹൃദയത്തില്‍ ഘടിപ്പിക്കാവുന്ന ക്യാപ്‌സ്യൂള്‍ വലിപ്പമുള്ള ലീഡ്‌ലെസ്സ് പെയ്‌സ് മേക്കര്‍, പൈമറി ആന്‍ജിയോപ്ലാസ്റ്റി, ലെഫ്റ്റ് മെയിന്‍ ഇന്റര്‍വെന്‍ഷന്‍, വിവിധ രീതിയിലുള്ള സ്റ്റെന്റിങ്ങ്, ഹൃദയധമനി പൂര്‍ണമായി അടഞ്ഞുണ്ടാകുന്ന സങ്കീര്‍ണ ബ്ലോക്കുകള്‍ നീക്കം ചെയ്യുന്ന രീതികള്‍, പുകവലി നിര്‍ത്തലും അനുബന്ധ പ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
















