ആലപ്പുഴ: മാതാപിതാക്കള്‍ക്കൊപ്പം പാളം മുറിച്ചു കടന്ന പതിനൊന്നു വയസ്സുകാരന്‍ തീവണ്ടി തട്ടി മരിച്ചു. ആര്യാട് പഞ്ചായത്ത് പതിനാറാം വാര്‍ഡ് കൈമാപറമ്പില്‍ അനീഷ്-ഷിജി ദമ്പതികളുടെ മകന്‍ ആകാശ് (ആരോമല്‍) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 11ന് തുമ്പോളി റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു അപകടം. മാതാപിതാക്കള്‍ക്കും സഹോദരന്‍ ആദര്‍ശിനുമൊപ്പം തീവണ്ടിപ്പാളം മുറിച്ചുകടക്കുന്നതിനിടെ ചെരിപ്പ് പാളത്തില്‍ കുടുങ്ങി. ഇതറിയാതെ അച്ഛനും അമ്മയും നടന്നുപോയി. ചെരിപ്പ് എടുക്കുന്നതിനുള്ള ശ്രമത്തിനിടെ തീവണ്ടി തട്ടുകയായിരുന്നു.
പൂങ്കാവ് ശ്രീചിത്ര മഹാരാജ വിലാസം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
















