Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 10:10 pm IST
in Kerala

കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ പ്രാധാന്യമുള്ള തിരുവനന്തപുരത്തെ ശ്രീചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി (SCTIMIST) പുതുവര്‍ഷം നടത്തുന്ന ഇനി പറയുന്ന കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.sctimist.ac.in എന്ന വെബ്‌സൈറ്റിലൂടെ നിര്‍ദ്ദേശാനുസരണം ഇപ്പോള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഒക്‌ടോബര്‍ 5 വരെ സ്വീകരിക്കും. എല്ലാം കോഴ്‌സുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് ലഭിക്കും.

കോഴ്‌സുകള്‍: ഡിഎം/എംസിഎച്ച്- കാര്‍ഡിയോളജി, ന്യൂറോളജി, ന്യൂറോ ഇമേജിങ്ആന്റ് ഇന്റര്‍വെന്‍ഷണല്‍ ന്യൂറൊ റേഡിയോളജി, കാര്‍ഡിയോ വാസ്‌കുലര്‍ ഇമേജിങ് ആന്റ് വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് സര്‍ജറി, ന്യൂറോ സര്‍ജറി, വാസ്‌കുലര്‍ സര്‍ജറി.

  • പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍-കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്‌കുലര്‍ അനസ്‌തേഷ്യ, ന്യൂറോ അനസ്‌തേഷ്യ, ഡെയ്‌ഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി, വാസ്‌കുലര്‍ സര്‍ജറി.
  • പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ് (DM/Mch/DNB യ്‌ക്കുശേഷം)
  • എംഡി (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍)
  • പിഎച്ച്ഡി പ്രോഗ്രാമുകള്‍- ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ബയോളജിക്കല്‍ സയന്‍സസ്, ബയോ എന്‍ജിനീയറിങ്, ബയോ മെറ്റീരിയല്‍ സയന്‍സ് ആന്റ് ടെക്‌നോളജി, മെഡിക്കല്‍ സയന്‍സസ്, പബ്ലിക് ഹെല്‍ത്ത് (റെഗുലര്‍ & പാര്‍ടൈം)

    ഈ കോഴ്‌സുകളുടെ പ്രവേശന യോഗ്യത, അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍, കോഴ്‌സ് ഫീസ്, സ്റ്റൈപന്റ് മുതലായ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

    പാരാ മെഡിക്കല്‍ കോഴ്‌സുകള്‍:

  • കാര്‍ഡിയാക് ലബോറട്ടറി ടെക്‌നോളജി (പിജി ഡിപ്ലോമ), യോഗ്യത- ഫിസിക്‌സ് മുഖ്യ വിഷയം/ ഉപവിഷയമായി മൊത്തം 60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി ബിരുദം.
  • ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നോളജി, യോഗ്യത: എന്‍ജിനീയറിങ് ഡിപ്ലോമ -ഇലക്‌ട്രോണിക്‌സ്/ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്/ഇന്‍സ്ട്രുമെന്റേഷന്‍.
  • ന്യൂറോ ടെക്‌നോളജി. യോഗ്യത: ബിഎസ്‌സി ഫിസിക്‌സ്/കെമിസ്ട്രി/ബയോളജിക്കല്‍ സയന്‍സ്/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ് മൊത്തം 60% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
  • മെഡിക്കല്‍ റെക്കോര്‍ഡ് സയന്‍സ്, യോഗ്യത: മൊത്തം 60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി ബിരുദം.
  • ക്ലിനിക്കല്‍ പെര്‍ഫ്യൂഷന്‍, യോഗ്യത: സുവോളജി മെയിന്‍/സബ്‌സിഡിയറിയായി മൊത്തം 60% മാര്‍ക്കില്‍ കുറയാത്ത ബിഎസ്‌സി ബിരുദം.
  • ബ്‌ളഡ് ബാങ്കിങ് ടെക്‌നോളജി, യോഗ്യത: ഏതെങ്കിലും ബയോളജിക്കല്‍ സയന്‍സ് ബ്രാഞ്ചില്‍ മൊത്തം 60% മാര്‍ക്കില്‍കുറയാതെ ബിഎസ്‌സി ബിരുദം.
  • അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇമേജിങ് ടെക്‌നോളജി (ഡിപ്ലോമ), യോഗ്യത: റേഡിയോഗ്രാഫിക് അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
  • അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍-ഫിസിയോ തെറാപ്പി ന്യൂറോളജിക്കല്‍ സയന്‍സസ്; ഫിസിയോ തെറാപ്പി കാര്‍ഡിയോ വാസ്‌കുലര്‍ സയന്‍സസ്, യോഗ്യത: ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി (ബിപിടി)ബിരുദം.

പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 1.1.2018 ല്‍ 25 വയസ്സ്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും ഇളവ് ലഭിക്കും. എസ്‌സി/ എസ്ടി കാര്‍ക്ക് യോഗ്യത പരീക്ഷയ്‌ക്ക് 50% മാര്‍ക്ക് മതി. സെലക്ഷനായി എന്‍ട്രന്‍സ് പരീക്ഷ നടത്തും. സ്റ്റൈപ്പന്റ് പ്രതിമാസം ആദ്യവര്‍ഷം 6526 രൂപ വീതവും രണ്ടാംവര്‍ഷം 7976 രൂപ വീതവും ലഭിക്കും. ഫിസിയോതെറാപ്പി അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ വീതം സ്റ്റൈപന്റുണ്ട്.

സ്‌പെഷ്യാലിറ്റി നഴ്‌സിങ് (ഡിപ്ലോമ)

കാര്‍ഡിയോ വാസ്‌കുലര്‍ ആന്റ് തൊറാസിക് നഴ്‌സിങ്; ന്യൂറോ നഴ്‌സിങ്-10 സീറ്റുകള്‍ വീതം. പഠന കാലാവധി രണ്ട് വര്‍ഷം വീതം. യോഗ്യത: ജിഎന്‍എം/ബിഎസ്‌സി നഴ്‌സിങ്. ജിഎന്‍എം കാര്‍ക്ക് ബഡ്‌സൈഡ് നഴ്‌സായി ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. പ്രായപരിധി 1.1.2018 ല്‍ 35 വയസ്സ്. എസ്‌സി/എസ്ടി കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും 5 വര്‍ഷവും ഒബിസിക്കാര്‍ക്ക് 3 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. സെലക്ഷന് എന്‍ട്രന്‍സ് പരീക്ഷ നടത്തും. പ്രതിമാസ സ്റ്റൈപന്റ് ആദ്യവര്‍ഷം 8701 രൂപയും രണ്ടാം വര്‍ഷം 10151 രൂപയുമാണ്.

പാരാമെഡിക്കല്‍, സ്‌പെഷ്യാലിറ്റി നഴ്‌സിങ് കോഴ്‌സുകള്‍ക്ക് അപേക്ഷാ ഫീസ് 300 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 240 രൂപ. അഡ്മിഷന്‍ ഫീസ് 500 രൂപ. വാര്‍ഷിക ട്യൂഷന്‍ 1000 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപ. മറ്റ് കോഴ്‌സുകളുടെ ഫീസ് നിരക്കുകള്‍ വ്യത്യസ്തമാണ്.

www.sctimst.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. 2017 ഒക്‌ടോബര്‍ 5 വരെ അപേക്ഷ സ്വീകരിക്കും. ഹാര്‍ഡ് കോപ്പി ഒപ്പ് വച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം ദി രജിസ്ട്രാര്‍, ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജി, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അയക്കണം. എല്ലാ കോഴ്‌സുകളുടെയും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് www.sctimst.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

പുതിയ വാര്‍ത്തകള്‍

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.