കാസര്‍കോട്: നെഹ്‌റു യുവ കേന്ദ്ര കാസര്‍കോട് റ്റോളിക് കാസര്‍കോടിന്റെ സഹകരണത്തോടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായും ക്ലബ് പ്രതിനിധികള്‍ക്കുമായി ഹിന്ദിയില്‍ ഉപന്യാസം, കവിത രചന, പ്രസംഗം, ദേശഭക്തി ഗാനം (ഗ്രൂപ്പ്) എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 16 ന് രാവിലെ 10 മണിമുതല്‍ ജില്ലാ പ്ലാനിംഗ് ഓഫീസ് ഹാളിലാണ് മത്സരങ്ങള്‍. താല്പര്യമുള്ളവര്‍ 14 നകം കാസര്‍കോട് നെഹ്‌റു യുവ കേന്ദ്രയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04994 255144.
















