കുമളി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സുരക്ഷാ സേന(എന്‍എസ്ജി) ഇന്നും നാളെയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തും. എന്‍എസ്ജിയുടെ ഇരുപതംഗ സംഘമാണ് പരിശോധനയ്‌ക്കെത്തുന്നത്.
അന്‍പതു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ഡാമുകളില്‍ വര്‍ഷത്തില്‍ ഒരു തവണ എന്‍എസ്ജി സംഘം പരിശോധന നടത്തണമെന്നാണ് ചട്ടം. സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നത് കേരളത്തിലെ മുല്ലപ്പെരിയാര്‍ ഉപസമിതിയുടെ പ്രതിനിധിയും ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായ ജോര്‍ജ് ദാനിയേലാണ്. നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ കേരള സര്‍ക്കാരിനു കീഴിലാണ്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ പോലീസ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നതും മുല്ലപ്പെരിയാറിലാണ്. ഒരു ഡിവൈഎസ്പിയുടെ കീഴിലുള്ള പോലീസ് സംഘമാണ് സുരക്ഷയ്‌ക്ക് നേതൃത്വം നല്‍കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ചുമതല എന്‍എസ്ജിക്കു കൈമാറണമെന്നു തമിഴ്‌നാട് കാലങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്.
കേരളം ഒരുക്കുന്ന സുരക്ഷ അപര്യാപ്തമാണെന്നും എന്‍എസ്ജിക്കു മാത്രമേ മികച്ച സുരക്ഷ ഉറപ്പാക്കാന്‍ കഴിയുകയൂ എന്നുമാണ് തമിഴ്‌നാടിന്റെ വാദം. നിലവില്‍ 122.5 അടിയാണ് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ്.
















