കുട്ടനാട്: ചെമ്പുംപുറം ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചട്ടമ്പിസ്വാമിയുടെ 164 ാമത് ജയന്തിയാഘോഷവും, കുടുംബസംഗമവും ഇന്ന് നടക്കുമെന്നു പ്രസിഡന്റ് കെ.ജി മോഹനന്‍പിള്ള അറിയിച്ചു. കരയോഗം ഹാളില്‍ രാവിലെ 9.30നു നടക്കുന്ന അനുസ്മരണ സമ്മേളനം റിട്ട. ജഡ്ജ് ആര്‍. നടരാജന്‍ ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. കെ.പി നാരായണപിള്ള മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിനു മുന്നോടിയായി പുളിക്കല്‍ക്കാവ് ക്ഷേത്രത്തില്‍ നിന്നും ഛായാചിത്ര ഘോഷയാത്ര സംഘടിപ്പിക്കും.
















