മുഹമ്മ: മോഷ്ടിച്ച ബൈക്കുമായി കറങ്ങി നടന്ന മൂന്നു വിദ്യാര്‍ത്ഥികളെ മണ്ണഞ്ചേരി പോലീസ് പിടികൂടി. മണ്ണഞ്ചേരി അമ്പലക്കടവ് സ്വദേശികളായ ഇവരെ ജുവനൈല്‍ ബോര്‍ഡ് മുമ്പാകെ ഹാജരാക്കി. വാഹന പരിശോധനയ്‌ക്കിടെ പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികളെ മണ്ണഞ്ചേരി എസ്‌ഐ ഷൈജു ഇബ്രാഹീമും പോലീസുകാരും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബൈക്കില്‍ മറ്റൊരു നമ്പര്‍ പതിപ്പിച്ചായിരുന്നു ഇവര്‍ കറങ്ങി നടന്നിരുന്നത്. മുഹമ്മ ബസ്റ്റാന്റിന് സമീപം പാര്‍ക്കു ചെയ്തിരുന്ന ബൈക്കാണ് ഒരാഴ്ച മുമ്പ് ഇവര്‍ മോഷ്ടിച്ചത്. എസ്എന്‍ പുരം പോളക്കാടന്‍ കവലയില്‍ കിഴക്കേല്‍ റോയിന്‍ കെ. അഗസ്റ്റിന്റെ കെഎല്‍ 04 ടി 7161 ഹീറോ ഹോണ്ട സിഡി ഡീലക്‌സ് ബബക്കാണ് മോഷ്ടിച്ചത്. ഇയാള്‍ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.
















